ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും പ്രളയ മുന്നറിയിപ്പ്
ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയും മഴക്കെടുതിയും തുടരുന്നു. ഉത്തരാഖണ്ഡിൽ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഉത്തർപ്രദേശിലെ 23 ജില്ലകളിലായി 16,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ബിഹാറിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത ദിവസങ്ങളിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. […]
Read more
