പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രി പരിസരത്ത് വെച്ച് കൂട്ട ബലാത്സംഗത്തിനിരയായി
ഭോപാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രിയുടെ പരിസരത്ത് വെച്ചായിരുന്നു പീഡനം. ജൂൺ 8 രാത്രിയായിരുന്നു സംഭവം. ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ പ്രായപൂർത്തിയാകാത്ത മകളാണ് ആക്രമണത്തിന് ഇരയായത്. ബലാത്സംഗത്തിനു ശേഷം കുറ്റവാളികൾ പെൺകുട്ടിയെ സ്ട്രെച്ചറിൽ ആശുപത്രിയിലേക്കു തിരികെ കൊണ്ടുവന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷം പെൺകുട്ടി എവിടെയാണെന്നതിനെ സംബന്ധിച്ച് വിവരമില്ല. ഇരയുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടക്കത്തിൽ, ഇരയോ കുടുംബമോ പോലീസിനെ സമീപിച്ചിരുന്നില്ല. ആശുപത്രി അധികൃതരും […]
Read more