Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

പാതിരാത്രിയിൽ അസാധാരണ ശബ്ദത്തോടെ വരുന്ന അലാറം; ഈ മുന്നറിയിപ്പുകൾ അവ​ഗണിക്കരുത്

കഴിഞ്ഞ ദിവസങ്ങളിൽ അർധരാത്രിയുടെ വിജനതയിൽ പെട്ടെന്നാണ് ആ ശബ്ദം ഉയർന്നുകേട്ടത്; മൊബൈൽ ഫോണുകളിൽ നിന്നുവന്ന അസാധാരണമായ അലാറം സന്ദേശം കേട്ട് ജനങ്ങൾ ഞെട്ടിയുണർന്നു. ഫോണിലേക്ക് എത്തിയ കോൾ ആണോ അതോ മറ്റെന്തെങ്കിലും അപകടമാണോ എന്നറിയാതെ പരിഭ്രാന്തരായി ഫോൺ എടുത്തു നോക്കിയപ്പോഴാണ് പലരും അതൊരു പെരുമഴ മുന്നറിയിപ്പാണെന്ന് തിരിച്ചറിഞ്ഞത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മുഴുവൻ മൊബൈൽ ഫോണുകളിലേക്കും ഈ സുരക്ഷാ മുന്നറിയിപ്പ് എത്തിയിരുന്നു. എന്നാൽ ഉറക്കച്ചടവിൽ കേട്ട ഈ ഭീതിജനകമായ അലാറം ശബ്ദം എവിടെനിന്നാണ് വന്നതെന്നും ആരാണ് […]
Read more

മികച്ച ബാറ്ററിയും ഫീച്ചറുകളും; കുറഞ്ഞ വിലയിൽ റിയൽമിയുടെ പുതിയ ഫോൺ എത്തുന്നു

ന്യൂഡൽഹി: ബജറ്റ് സ്മാർട്ട്‌ഫോൺ വിപണി പിടിക്കാൻ റിയൽമി. റിയൽമി C100 പരമ്പരയിലെ പുതിയ മോഡലായ ‘റിയൽമി C100i’ (Realme C100i) ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. ആഗോള വിപണിയിൽ റിയൽമി C100 5G, C100 4G, C100x, C100i എന്നീ മോഡലുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ഇതുവരെ C100x മാത്രമാണ് ലഭ്യമായിട്ടുള്ളത്. 4GB RAM + 64GB സ്റ്റോറേജ്, 4GB RAM + 128GB സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളുണ്ടാകും. ഇന്ത്യയിലെത്തുന്ന മോഡലിലെ ഫീച്ചറുകൾ ഗ്ലോബൽ വേരിയന്റിന് സമാനമായിരിക്കുമോ […]
Read more

വൺ പ്ലസിന് പിന്നാലെ നത്തിങ്ങും പ്രവർത്തനം നിർത്തുന്നു? വിശദീകരണവുമായി കമ്പനി

അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഇപ്പോഴിതാ ബ്രിട്ടീഷ് സ്മാർട്ഫോൺ ബ്രാൻഡായ നത്തിങ്ങുമായി ബന്ധപ്പെട്ടും സമാനമായ വാർത്തകൾ വരുന്നു. വിവിധ രാജ്യങ്ങളിൽ നത്തിങ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് കമ്പനി രംഗത്തെത്തി. ഈ വാർത്തകളെല്ലാം വ്യാജമാണെന്ന് കമ്പനിയുടെ സഹസ്ഥാപകൻ ആകിസ് ഇവാഞ്ചലിഡിസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഫോൺ (4ബി) ആദ്യ ദിവസം തന്നെ 29537 മോഡലുകൾ വിറ്റഴിഞ്ഞിട്ടുണ്ടെന്നും […]
Read more

ഐഫോൺ പ്രേമികൾക്ക് തിരിച്ചടി; ഐപാഡിനും മാക്കിനും പിന്നാലെ 17 സീരീസിന്റെ വിലകൂടും

ഐഫോൺ പ്രേമികൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ 17 സീരീസിന്റെ വില വർധിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ. അടുത്ത വാരാന്ത്യത്തോടെ ഇന്ത്യയിൽ എത്തുന്ന പുതിയ ഐഫോൺ സ്റ്റോക്കുകൾക്ക് വില കൂടുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐപാഡുകളും മാക്കുകളും അടക്കം മറ്റ് സ്മാർട്ട് ഹോം ഉപകരണങ്ങൾക്ക് കഴിഞ്ഞ മാസം ആപ്പിൾ ഇന്ത്യയിൽ വില വർധിപ്പിച്ചെങ്കിലും ഐഫോൺ ലൈനപ്പ്, ആപ്പിൾ വാച്ച് മോഡലുകൾ, എയർപോഡുകൾ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. സാധാരണ ഐഫോൺ 17-ന് 12,000 രൂപയോളം വില വർധിച്ച് 256GB സ്റ്റോറേജുള്ള ബേസ് […]
Read more

ഇന്റർനെറ്റ് ഇല്ലാതേയും മെസേജ് അയക്കാം, ജന്തർ മന്തറിൽ പ്രതിഷേധക്കാരുടെ വജ്രായുധം; എന്താണ് കേന്ദ്രം നിരോധിച്ച ബിറ്റ് ചാറ്റ്?

ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ സെൻട്രലൈസ്ഡ് സെർവറുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന അത്യാധുനിക ഡീസെൻട്രലൈസ്ഡ് മെസ്സേജിങ് ആപ്പായ ‘ബിറ്റ്ചാറ്റ്’ ഹോസ്റ്റ് ചെയ്തിരിക്കുന്ന റൊപ്പോസിറ്ററികൾനീക്കം ചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സംഘടിച്ച പ്രതിഷേധക്കാർക്കിടയിൽ ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ബിറ്റ് […]
Read more

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി ഫ്രാൻസ്

പാരിസ്: കുട്ടികളിലെ അമിത സ്ക്രീൻ ഉപയോ​ഗവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദോഷഫലങ്ങളും തടയുന്നതിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തി ഫ്രാൻസ്. ഈ ചരിത്രപരമായ നിയമത്തിന് ഫ്രഞ്ച് പാർലമെന്റ് അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമായി ഫ്രാൻസ് മാറി. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സെപ്റ്റംബർ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. സെനറ്റിന്റെ അംഗീകാരത്തിന് ശേഷം നാഷണൽ […]
Read more

എല്ലാത്തിനും ഉത്തരമുണ്ട്, പക്ഷേ ഈ കാര്യങ്ങൾ ​ഗൂ​ഗിളിൽ തിരഞ്ഞാൽ പണി പാളും…!

പഠനം, തൊഴിൽ, ബിസിനസ്… അങ്ങനെ എന്തിനും ഏതിനും നമ്മൾ ആദ്യം ഓടിയെത്തുന്നത് എവിടെയാ? സംശയമേ വേണ്ട, ഗൂഗിളിൽ തന്നെ! എത്ര സങ്കീർണമായ ചോദ്യങ്ങൾക്കും നിമിഷനേരം കൊണ്ട് മറുപടി തരാൻ ഗൂഗിളിന് കഴിയും. പക്ഷേ… കണ്ണും പൂട്ടി എന്തും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ സൂക്ഷിക്കുക! ടെക് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, നമ്മൾ അറിയാതെ ചെയ്യുന്ന ചില സെർച്ചുകൾ നമ്മുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാനും, സ്വകാര്യത ഇല്ലാതാക്കാനും പോന്ന കുരുക്കുകളാണ്! ചോദ്യങ്ങൾക്കെല്ലാം അതിവേഗത്തിൽ മറുപടി […]
Read more

നിശ്ചലമായി ഫേസ്ബുക്ക്; കാരണം തിരഞ്ഞ് ഉപയോക്താക്കൾ

ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് പ്രശ്നം വ്യാപകമായി ശ്രദ്ധയിൽപ്പെട്ടത്. പ്രധാനമായും ഡെസ്‌ക്ടോപ്പ് പതിപ്പിലാണ് തകരാർ അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. നിരവധി ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് തുറക്കാനോ ഉപയോഗിക്കാനോ സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്. “നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല. സൈറ്റിലെ പ്രശ്നം കാരണമാണ് ഇത്. അത് ഉടൻ പരിഹരിക്കപ്പെടും. കുറച്ച് മിനിറ്റുകൾക്ക് ശേഷം വീണ്ടും ശ്രമിക്കുക” എന്ന സന്ദേശമാണ് പലർക്കും ലഭിക്കുന്നത്. അതേസമയം, സേവന തകരാർ സംബന്ധിച്ച പരാതികൾ വർധിച്ചതായി […]
Read more

ചരിത്രം കുറിച്ച് സ്വകാര്യ സ്റ്റാർട്ടപ്പ്; വിക്രം-1 വിജയം ISROയ്ക്കും നേട്ടമാകും

തിരുവനന്തപുരം: ഐഎസ്ആർഒയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് ചർച്ചയാകുന്നതിനിടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയ നേട്ടം. സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ചതോടെ രാജ്യത്തെ സ്വകാര്യ ബഹിരാകാശ രംഗം ശ്രദ്ധ നേടുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ സ്ഥാപകൻ പവൻകുമാർ ചന്ദന മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനാണ്. തിരുവനന്തപുരം വിഎസ്എസ്സിയിൽ ആറുവർഷം ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് പദ്ധതിയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഈ അനുഭവമാണ് വിക്രം റോക്കറ്റിന്റെ വികസനത്തിന് സഹായകമായത്. വിക്രം-1 റോക്കറ്റിലെ പ്രധാന പേലോഡുകൾ നിർമിച്ചതിലും ഐഎസ്ആർഒയിലെ മുൻ […]
Read more

വിക്രം-1 റോക്കറ്റ് വിജയകരം; സ്വകാര്യ ബഹിരാകാശ മേഖലയിൽ നേട്ടം

ശ്രീഹരിക്കോട്ട: രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖലയിൽ നിർണായക നേട്ടം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിൽ സ്വകാര്യ മേഖല ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ ക്ലാസ് റോക്കറ്റാണ് വിക്രം-1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായി വ്യോമ, നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോക്കറ്റിന്റെ സഞ്ചാരപഥത്തിന് സമീപം നിയന്ത്രിത മേഖലകളും പ്രഖ്യാപിച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer