Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐഫോണിലൂടെ പണമടയ്ക്കാൻ ഇനി പിൻ നമ്പറോ OTPയോ വേണ്ട; ആപ്പിൾ പേ ഇന്ത്യയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഐഫോൺ ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്‍റെ ഓൺലൈൻ പണമിടപാട് സംവിധാനമായ ആപ്പിൾ പേ ഇന്ത്യയിലെത്തി. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾക്കുള്ള ഓൺലൈൻ പേയ്മെന്‍റുകൾ എളുപ്പമാക്കുന്നതാണ് പുതിയ സംവിധാനം. ഇതുവഴി ഒടിപിയോ പിൻ നമ്പറോ കൂടാതെ തന്നെ ഉപയോക്താക്കൾക്ക് പേയ്മെന്‍റുകൾ നടത്താനാകും. അധികം വൈകാതെ മാക്കിലും ആപ്പിൾ പേ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആപ്പിളിന്‍റെ ഡിജിറ്റൽ പണമിടപാട് സർവീസിന്‍റെ പേരാണ് ആപ്പിൾ പേ. ഇതിലൂടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയെല്ലാം ബന്ധിപ്പിച്ച് ഉപയോക്താക്കൾക്ക് പേയ്മെന്‍റ് നടത്താനാകും. ഐഫോൺ ഉപയോഗിച്ചോ ആപ്പിൾ വാച്ച് ഉപയോഗിച്ചോ സ്റ്റോർ പേയ്മെന്‍റ് നടത്താൻ സാധിക്കുമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രധാന സവിശേഷത. ഫേസ് ഐഡി, ടച്ച് ഐഡി, ഡിവൈസ് പാസ്കോഡ് എന്നിവ ഉപയോഗിച്ച് പേയ്മെന്‍റ് നടത്താം. അതേസമയം, ഈ സേവനത്തിന് പ്രത്യേകം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ പിൻ നമ്പർ, ഒടിപി എന്നിവയുടെ ആവശ്യമോ ഇല്ല. ആപ്പിൾ പേ വരുന്നതോടെ ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താനാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix