Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നീറ്റ് പി.ജി ഫലത്തിൽ വ്യാപക പരാതി; മാർക്കിലെ വലിയ വ്യത്യാസത്തിൽ ആശങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷയുടെ മൂല്യനിർണയത്തിൽ വ്യാപക പരാതിയുമായി വിദ്യാർഥികൾ. പ്രതീക്ഷിച്ചതിലും വലിയ മാർക്ക് വ്യത്യാസം ഉണ്ടായെന്നും പലർക്കും പ്രതീക്ഷിച്ച സ്കോർ ലഭിച്ചില്ലെന്നുമാണ് പരാതി. പരീക്ഷയുടെ സുരക്ഷയും മൂല്യനിർണയ നടപടികളും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ഡോക്ടർമാരുടെ സംഘടനകളും രംഗത്തെത്തി.

വിഷയത്തിൽ ഇടപെടൽ തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. ഈ മാസം 24നാണ് നീറ്റ് പി.ജി പരീക്ഷയുടെ ഫലം പുറത്തുവന്നത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് (NBEMS) പരീക്ഷ നടത്തിപ്പിന്റെ ചുമതല.

ഏകദേശം രണ്ടരലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികൾ തങ്ങളുടെ ഉത്തരങ്ങൾ അടിസ്ഥാനമാക്കി ഏകദേശ സ്കോർ കണക്കാക്കാറുണ്ട്. സാധാരണയായി ഇത്തരം കണക്കുകൂട്ടലും ഔദ്യോഗിക ഫലവും തമ്മിൽ പരിമിതമായ വ്യത്യാസമാണ് ഉണ്ടാകാറുള്ളതെന്നാണ് വിദ്യാർഥികൾ പറയുന്നത്.

എന്നാൽ ഇത്തവണ പലർക്കും ഏകദേശ സ്കോറും ലഭിച്ച മാർക്കും തമ്മിൽ നൂറോളം മാർക്കിന്റെ വ്യത്യാസമുണ്ടെന്നാണ് പരാതി. ആയിരത്തിലധികം വിദ്യാർഥികൾ സമാന പരാതി ഉന്നയിച്ചതായാണ് വിവരം.

180 ചോദ്യങ്ങളാണ് പരീക്ഷയിലുള്ളത്. പരമാവധി 720 മാർക്കാണ്. ശരിയുത്തരത്തിന് നാല് മാർക്കും തെറ്റുത്തരത്തിന് ഒരു മാർക്ക് നെഗറ്റീവുമാണ് നിലവിലെ രീതി.

ഫലം പുറത്തുവന്നിട്ടും ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിക്കാത്തതിലും വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചു. ഔദ്യോഗിക ചോദ്യപേപ്പർ, ഉത്തരസൂചിക, ഓരോ വിദ്യാർഥിയും രേഖപ്പെടുത്തിയ ഉത്തരങ്ങൾ എന്നിവ പുറത്തുവിടണമെന്നും സ്വന്തം ഉത്തരങ്ങൾ പരിശോധിക്കാൻ അവസരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് നീറ്റ് പി.ജി ഫലത്തിലും പരാതികൾ ഉയരുന്നത്. അതേസമയം, ഒക്ടോബർ ഒന്നുമുതലോ അതിന് ശേഷമോ ഔദ്യോഗിക ഉത്തരസൂചികയും മാർക്ക് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയേക്കുമെന്ന് എൻബിഇഎംഎസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix