കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചെന്നാരോപിച്ച് എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പരാതി. പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലത മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.




