Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു ലക്ഷത്തിലേറെ രൂപ കുറവ്! പുതിയ ഐഫോൺ മോഡലുകൾ വില കുറച്ച് കിട്ടുന്ന രാജ്യങ്ങൾ ഇവ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഐഫോൺ ഡ്യുവോയും കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. സെപ്റ്റംബർ 12 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കാനിരിക്കെ, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഉയർന്ന നികുതി നിരക്കുകൾ കാരണം ഇവിടെ ഐഫോൺ വില അത്രയധികം കൂടുതലാണ്. എന്നാൽ മറ്റ് പല വിദേശ രാജ്യങ്ങളിലും ഇന്ത്യയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് മാർക്കറ്റിലെത്തുന്നത്.

ഇന്ത്യയിൽ ഐഫോൺ 18 പ്രോ 256 ജിബി ബേസ് വേരിയന്റിന് 1,64,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഐഫോൺ 18 പ്രോ മാക്‌സ് ബേസ് വേരിയന്റിന് 1,79,900 രൂപയും ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് 2,99,900 രൂപയുമാണ് ഇന്ത്യയിലെ വില.

വിവിധ രാജ്യങ്ങളിലെ നിരക്കുകൾ താരതമ്യം ചെയ്യുമ്പോൾ യുഎസിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത്. യുഎഇ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയേക്കാൾ വൻ വിലക്കുറവുണ്ട്.

ഐഫോൺ 18 പ്രോ

യുഎസ് : ഏകദേശം 1.14 ലക്ഷം രൂപ
യുഎഇ : ഏകദേശം 1.32 ലക്ഷം രൂപ
ജപ്പാൻ : ഏകദേശം 1.37 ലക്ഷം രൂപ
ചൈന : ഏകദേശം 1.42 ലക്ഷം രൂപ
യുകെ : ഏകദേശം 1.54 ലക്ഷം രൂപ
ജർമനി : ഏകദേശം 1.61 ലക്ഷം രൂപ


ഐഫോൺ 18 പ്രോ മാക്‌സ്

യുഎസ് : ഏകദേശം 1.24 ലക്ഷം രൂപ
യുഎഇ : ഏകദേശം 1.42 ലക്ഷം രൂപ
ജപ്പാൻ : ഏകദേശം 1.49 ലക്ഷം രൂപ
യുകെ : ഏകദേശം 1.67 ലക്ഷം രൂപ

ഐഫോൺ ഡ്യുവോ

യുഎസ്: ഏകദേശം 1.90 ലക്ഷം രൂപ
യുഎഇ : ഏകദേശം 2.20 ലക്ഷം രൂപ
ജപ്പാൻ/ചൈന: ഏകദേശം 2.27 ലക്ഷം രൂപ

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix