Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വമ്പൻ സർപ്രൈസുകളുമായി വൺ പ്ലസ് 16 ഇന്ത്യയിലേക്ക്; വില കേട്ട് ഞെട്ടരുത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവമാകാൻ വൺപ്ലസ്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ വൺപ്ലസ് 16, വൺപ്ലസ് 16ആർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. നേരത്തെ വൺപ്ലസ് 16ആർ മാത്രമായിരിക്കും ഇന്ത്യയിലെത്തുകയെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 16നും ഇന്ത്യയിലേക്ക് എത്തുകയാണ്. എന്നാൽ ഫോണിന്റെ വില അൽപ്പം കൂടുതലായിരിക്കും. വൺപ്ലസിന്റെ പതിവ് വിലനിലവാരത്തിൽ നിന്ന് ഏറെ ഉയർന്ന് 1.4 ലക്ഷം രൂപ വരെ ഫ്ലാഗ്ഷിപ്പ് മോഡലിന് വിലയുണ്ടായേക്കാം. ഇതോടെ കൂടുതൽ ചെലവേറിയ പ്രീമിയം സ്‍മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് വൺപ്ലസ് കടക്കുമെന്നാണ് വിലയിരുത്തൽ.

വൺപ്ലസ് 16ആറിന് 70,000 രൂപ മുതൽ 75,000 രൂപ വരെയായിരിക്കും പ്രതീക്ഷിക്കുന്ന വില. വൺപ്ലസ് 15ആറിന്റെ പ്രാരംഭ വില 47,999 രൂപയായിരുന്നു. പുതിയ മോഡലുകളുടെ വില ഈ നിരക്കുകളേക്കാൾ ഗണ്യമായി ഉയരാനാണ് സാധ്യത. പിന്തുണയുള്ള ഗെയിമുകളിൽ 185 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ലഭിക്കും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസറാണ് മറ്റൊരു പ്രധാന സവിശേഷത. 9,000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് വയർഡ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ഫോണിലുണ്ട്. ക്യാമറ വിഭാഗത്തിൽ 200 മെഗാപിക്സൽ പ്രൈമറി സെൻസർ, 3 മടങ്ങ് ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയും ഉൾപ്പെടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix