Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹി പൊലീസ് പ്രതിഷേധത്തിന് നേതൃത്വം നൽകി; അസിസ്റ്റന്റ് കമ്മീഷണർ മനസ്വി വസിഷ്ഠിന് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് കമ്മീഷണർ മനസ്വി വസിഷ്ഠിനെ സസ്പെൻഡ് ചെയ്തു. അഭിഭാഷകരും പൊലീസുകാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് നടപടിക്ക് പിന്നിൽ.

കഴിഞ്ഞ മാസം ഡൽഹിയിലെ ഷഹ്ദാര പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പോലീസുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒക്ടോബർ 23ന് നടന്ന സംഭവത്തെ തുടർന്ന് മനസ്വി വസിഷ്ഠിനും ഇൻസ്പെക്ടർ അരുൺ കുമാറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

ഈ നടപടിയിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 150ഓളം പോലീസുകാർ ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഒത്തുകൂടിയത്. ഇരുവർക്കുമെതിരായ നടപടി പിൻവലിക്കണമെന്നും ‘യൂണിഫോമിനെ അപമാനിക്കാൻ അനുവദിക്കില്ല’ എന്നും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.

പൊലീസ് ആസ്ഥാനത്തെ ഒന്നാം നമ്പർ ഗേറ്റിന് മുന്നിൽ പ്രതിഷേധം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ന്യൂഡൽഹി ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

അഞ്ച് ആവശ്യങ്ങൾ അടങ്ങിയ നിവേദനം പ്രതിഷേധക്കാർ പൊലീസ് കമ്മീഷണർ അനുരാഗ് കുമാറിന് കൈമാറി. ഷഹ്ദാര സംഭവത്തിൽ ഉൾപ്പെട്ട അഭിഭാഷകർക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസുകാരെ ആക്രമിക്കുന്ന അഭിഭാഷകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ആവശ്യങ്ങളിൽ ഉചിതവും വേഗത്തിലുള്ളതുമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് കമ്മീഷണർ ഉറപ്പുനൽകിയതായി ഡൽഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix