ജന്തര്‍ മന്തര്‍@കൊച്ചി; പങ്കെടുക്കാനെത്തി അഭിജീത് ദീപ്കെയും പ്രകാശ് രാജും
കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ സിജെപി പ്രതിഷേധം. മറൈൻ ഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേക്കാണ് റാലി ആരംഭിച്ചത്. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തി. ജനങ്ങളുടെ പ്രതിഷേധമാണ് കൊച്ചിയിൽ നടക്കുന്നതെന്നും ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കേണ്ടത് അനിവാര്യമാണെന്നും അഭിജീത് ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാർ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും […]
Read more