Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ ഇന്ധനവില കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയിൽ നവംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. തുടർച്ചയായി മൂന്ന് മാസങ്ങളിൽ ഉയർന്ന നിരക്കുകൾക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച പ്രഖ്യാപിച്ച പുതുക്കിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇതിനു മുൻപ് നേരിയ തോതിൽ വില കുറഞ്ഞത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് കഴിഞ്ഞ നാല് മാസങ്ങളിലായി ഇന്ധനവില ഉയർന്നു നിൽക്കുകയായിരുന്നു.

പുതിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.16 ദിർഹമായിരിക്കും വില. ഒക്ടോബറിൽ ഇത് 4.40 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് നിലവിലെ 4.28 ദിർഹത്തിൽ നിന്ന് 4.04 ദിർഹമായും ഇ-പ്ലസ് 91 പെട്രോളിന് 4.21 ദിർഹത്തിൽ നിന്ന് 3.97 ദിർഹമായും വില കുറഞ്ഞു. ഡീസൽ ലിറ്ററിന് 4.80 ദിർഹത്തിൽ നിന്ന് 4.75 ദിർഹമായാണ് താഴ്ന്നത്.

ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം രാജ്യത്തെ റീട്ടെയിൽ ഇന്ധന നിരക്കുകളിൽ 60 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix