Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

മഞ്ചേശ്വരത്ത് യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണവും തട്ടിയെടുത്തതോടൊപ്പം ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഉദ്യാവർ സ്വദേശികളായ അൻവർ (46), സെനോഹർ (28) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27-കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജൂൺ 23-ന് രാത്രി 10.30ഓടെ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തിയെന്നാണ് പരാതി. […]
Read more

പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

കാസർകോട്: ദേശീയപാതയിൽ പട്രോളിങ്ങിനിടെ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടിവന്നു. പിലിക്കോട് സ്വദേശിയായ സൂരജ് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ നേരത്തെ ഇടത് കാൽ മുറിച്ചുമാറ്റിയിരുന്നു. വലത് കാലിനും ഏകദേശം 70 ശതമാനം ഗുരുതര പരിക്കേറ്റിരുന്നു. കാലിന്റെ പ്രവർത്തനം വീണ്ടെടുക്കാൻ ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലം കാണാത്തതിനാലാണ് ഡോക്ടർമാർ വലത് കാലും മുറിച്ചുമാറ്റാൻ തീരുമാനിച്ചത്. അതേ അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിവിൽ പൊലീസ് ഓഫീസറായ ചിറ്റാരിക്കാൽ […]
Read more

വ്യാജ ചികിത്സയും ആഭിചാരക്രിയയും; കാസർകോട് ഫൈസിയുടെ വീട്ടിൽ റെയ്ഡ്

കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തിയെന്ന പരാതിയെ തുടർന്ന് കാസർകോട് ചെർക്കളയിൽ ആരോഗ്യവകുപ്പും പോലീസും സംയുക്തമായി റെയ്ഡ് നടത്തി. ചെർക്കള സ്വദേശിയായ ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലായിരുന്നു മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശോധന. റെയ്ഡിനിടെ ഇയാൾ ചികിത്സ നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയിൽ തേൻ, വെള്ളം, വിവിധ കുപ്പികൾ ഉൾപ്പെടെയുള്ള സാമഗ്രികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ശിഹാബുദ്ധീന്റെ സഹായിയെ ചോദ്യം ചെയ്തു. രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടായിരുന്ന മറ്റ് സാധനങ്ങളെല്ലാം മാറ്റിയെന്നാണ് സഹായി അന്വേഷണസംഘത്തിന് മൊഴി നൽകിയത്. പ്രതിപക്ഷ […]
Read more

പെൻഷനും മരുന്നുമില്ല, സർക്കാർ കൈവിട്ടോ? ദുരിതത്തിലായി എൻഡോസൾ‌ഫാൻ ​ദുരിത ബാധിതർ

കാസർകോട്: സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രതിമാസ പെൻഷനും സൗജന്യ മരുന്ന് വിതരണവും മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ ദുരിതത്തിലേക്ക്. കഴിഞ്ഞ മൂന്ന് മാസമായി ഇവർക്ക് പെൻഷൻ തുക ലഭിക്കുന്നില്ല. ഇതിനു പുറമേ, ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയതിനെ തുടർന്ന് നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണവും പൂർണ്ണമായി നിലച്ചിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ദുരിതബാധിതർക്ക് അവസാനമായി പെൻഷൻ തുക അക്കൗണ്ടിലെത്തിയത്. ഈ തുക മാത്രം ആശ്രയിച്ച് മരുന്നും നിത്യനിദാന ചെലവുകളും കണ്ടെത്തുന്ന നൂറുകണക്കിന് നിർധന […]
Read more

പെന്‍ഷന്‍ മുടങ്ങി; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍

കാസർകോട്: സർക്കാർ നൽകുന്ന പെൻഷൻ മൂന്ന് മാസമായി മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിൽ. പെൻഷൻ കുടിശികയായതോടെ നീതി മെഡിക്കൽ സ്റ്റോറുകൾ വഴി നൽകിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിർത്തിവച്ചു. മാർച്ചിലാണ് ദുരിതബാധിതർക്ക് അവസാനമായി പെൻഷൻ ലഭിച്ചത്. പ്രതിമാസ പെൻഷനെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന നിരവധി കുടുംബങ്ങൾ ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് പരാതിയുണ്ട്. സൗജന്യ മരുന്ന് വിതരണം നടത്തിയിരുന്ന നീതി മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കാർ 44 ലക്ഷത്തിലധികം രൂപ കുടിശിക നൽകാനുണ്ടെന്നാണ് വിവരം. ഇതിനെ തുടർന്നാണ് […]
Read more

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്രസർവകലാശാല വിസി

കാസർകോട്: കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയായി എത്തിയത്. സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി ആർഎസ്എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ആർഎസ്എസിന്റെ ചരിത്രം അവതരിപ്പിക്കുന്ന സിനിമയും പ്രദർശിപ്പിച്ചു. വൈസ് ചാൻസലറോടൊപ്പം സർവകലാശാലയുടെ രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇരുവരും മുഴുവൻ സമയവും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. പരിപാടിക്കിടെ ആർഎസ്എസ് നേതാക്കൾ സിദ്ധു പി. അൽഗൂറിനെ […]
Read more

കാഞ്ഞങ്ങാട് ലഹരി ഉപയോഗം സംശയിച്ച് ആക്രമണം; 5 പേർ പിടിയിൽ

കാസർകോട്: അജാനൂർ വില്ലേജിലെ അതിഞ്ഞാലിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസ് എടുത്തു. അജാനൂർ ഇക്ബാൽ സ്കൂളിന് സമീപം താമസിക്കുന്ന ഷബീർ, ആസിഫ്, നാസർ, ജുനൈഫ്, സമദ് എന്നിവർക്കെതിരെയാണ് കേസ്. ജൂൺ 18ന് പുലർച്ചെ 12.55ഓടെയാണ് സംഭവം നടന്നത്. അതിഞ്ഞാൽ സ്വദേശിയായ മുഹമ്മദ് നഫീഹ് (17)യും സുഹൃത്തുക്കളായ മുഹമ്മദ് അൻഷാദ്, മുഹമ്മദ് സഹൽ എന്നിവരും സഞ്ചരിച്ചിരുന്ന കാറിനെ (KL 05 P 0724) കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ പ്രതികൾ […]
Read more

യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി ഭീഷണി; 2 പേർ പിടിയിൽ

കാസർകോട്: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശികളായ അഫ്സൽ, മൻസൂർ എന്നിവരാണ് അറസ്റ്റിലായത്. അനന്തപുരത്ത് വെച്ച് കാറിൽ ഉണ്ടായിരുന്ന യുവതിയെയും സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. യാത്രയ്ക്കിടെ സംഘം മദ്യം വാങ്ങാൻ 500 രൂപ ആവശ്യപ്പെട്ടതായും പിന്നീട് 50,000 രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കാറിൽ അതിക്രമിച്ച് കയറിയ സംഘം വാഹനം സീതാഗോളി ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചു പോയി. തുടർന്ന് കാർ അപകടത്തിൽപ്പെട്ടു. ഈ […]
Read more

പട്രോളിങ്ങിനിടെ കാറിടിച്ചു അപകടം; പൊലീസ് ഉദ്യോഗസ്ഥ‍‍ർക്ക് നഷ്ടമായത് കാലുകൾ

കാസര്‍കോട്: നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കാല്‍ മുറിച്ചു മാറ്റി. പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ (36) ഇടതുകാലും, ചിറ്റാരിക്കാല്‍ കുന്നുംകൈ സ്വദേശി അലോഷ്യസ് മാത്യു (37)വിന്റെ വലതുകാലുമാണ് മുറിച്ചുമാറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച പടന്നക്കാട്ട് ദേശീയപാതയില്‍ ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് സമീപത്താണ് അപകടം നടന്നത്. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇരുവരും ജീപ്പിന് പിന്നില്‍ നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ […]
Read more

കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; മൂന്നാം നിലയിൽ തെരുവുനായ

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഗവൺമെൻറ് ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു. കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാർത്ഥിയുമായ അബിൻ കെ. സതീഷ് (21) നാണ് കഴിഞ്ഞ രാത്രി കടിയേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങാനായി മൂന്നാം നിലയിലെ ലബോറട്ടറിയിലേക്ക് പോയപ്പോഴാണ് സംഭവം. ഇതിനിടെ മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന തെരുവുനായ അബിന് നേരെ ചാടിവീഴുകയായിരുന്നു. കൈവീശി പ്രതിരോധിച്ചതിനാൽ കൈയിൽ കടിയേറ്റതോടെ വലിയ […]
Read more
Advertisement
WhiteswanTV Footer