Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മഞ്ചേശ്വരത്ത് യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണവും തട്ടിയെടുത്തതോടൊപ്പം ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി.

ഉദ്യാവർ സ്വദേശികളായ അൻവർ (46), സെനോഹർ (28) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27-കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി.

ജൂൺ 23-ന് രാത്രി 10.30ഓടെ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തിയെന്നാണ് പരാതി. തുടർന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും യുവതിയുടെ ഭർത്താവിന് അയച്ചുനൽകുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചതോടെ യുവതി ധരിച്ചിരുന്ന ഡയമണ്ട് കമ്മൽ ഭീഷണിപ്പെടുത്തി ഊരിവാങ്ങിയെന്നും പരാതിയിൽ പറയുന്നു.

തുടർന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ പ്രതികൾ, ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നും ആവശ്യപ്പെട്ടതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൻവറിനെയും സെനോഹറിനെയും മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സെനോഹർ നേരത്തേ കഞ്ചാവ് കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement
WhiteswanTV Footer