കോഴിക്കോട്: വ്യാജ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ. നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
കേസിലെ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നതിനാൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ ജിതിൻ ഭാസ്കറിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ അത് നീട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കോടതിയെ സമീപിച്ചു.
അതേസമയം, കേസിൽ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. റിബേഷിന്റെ ഹർജി ജൂലൈ 3-ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.




