Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു; കാസർകോട് യുവതിക്കെതിരെ പോക്സോ കേസ്

കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25 കാരിക്കെതിരെ പൊലീസ് കേസെടുത്തു.തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെയാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽ നിന്ന് ലഭിച്ച മൊബൈൽഫോണിലെ സംശയാസ്പദ ദൃശ്യങ്ങൾ കണ്ടെത്തിയതിനെ […]
Read more

‘ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കോവിഡും വരുന്നത്’: കെ കെ ശൈലജ

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മുൻപ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുകയാണ്. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു. മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും അടക്കമുള്ളവർ രംഗത്തെത്തി. ‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ […]
Read more

എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ കൊലക്കേസ് പ്രതിയായ യുവാവ് മരിച്ചു

കാസർകോട്: കൊലക്കേസ് പ്രതിയായ യുവാവ് എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. കുമ്പള മാവിനക്കട്ടയിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഹബീബ് എന്ന അഭിലാഷ് (31) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കാസർകോട് ചൗക്കി സ്വദേശിയാണ്. എട്ട് ദിവസം മുമ്പ് ദേശീയപാത സർവീസ് റോഡരികിൽ അവശനിലയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അഭിലാഷിനെ കുമ്പള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നതായി […]
Read more

ജോലി കഴിഞ്ഞ് മടങ്ങവേ ഗുഡ്സ് ട്രെയിൻ ഇടിച്ചു; മഞ്ചേശ്വരത്ത് രണ്ട് മരണം

കാസർകോട്: മഞ്ചേശ്വരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മഞ്ചേശ്വരം ഹൊസബെട്ടു സ്പൂർത്തി നഗറിൽ താമസിക്കുന്ന ഉമേശൻ (40), കീർത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഉമേശൻ ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനു സമീപം മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, കീർത്തേശ്വരത്തെ ദാമോദരൻ-ലീലാവതി ദമ്പതികളുടെ ഏകമകനും ഫാബ്രിക്കേഷൻ തൊഴിലാളിയുമായ മനീഷ് രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. […]
Read more

സുഹൃത്തുക്കളുമായി സംസാരിക്കവെ തെങ്ങ് ദേഹത്ത് വീണു; 65 കാരന് ദാരുണാന്ത്യം

കാസർകോട്: സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ തെങ്ങ് വീണ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മരിച്ചു. കുമ്പള പെർവാഡ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ അബ്ദുല്ല (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. പെർവാഡ് പി.എസ്. ഗ്രൗണ്ടിന് സമീപം കടപ്പുറത്ത് സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും ഒപ്പമിരുന്ന് സംസാരിക്കുകയായിരുന്നു അബ്ദുല്ല. ഇതിനിടെ സമീപത്തെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടെങ്കിലും അബ്ദുല്ലയ്ക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. തെങ്ങ് ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ […]
Read more

കനത്ത മഴയിൽ 50 മീറ്ററോളം വിണ്ടുകീറി റോഡ്; സംഭവം കാസർ​ഗോഡ്

കാസർകോട്: കുണ്ടംകുഴിയിൽ ശക്തമായ മഴയെത്തുടർന്ന് മെക്കാഡം റോഡ് നെടുകെ പിളർന്നു. പൊയിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡം റോഡ് ആണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. 50 മീറ്ററോളം നീളത്തിൽ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വലിയ ആഴത്തിലാണ് പിളർന്നത്. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോൾ പമ്പ് മുതൽ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെയുണ്ടായ കനത്ത മഴയ്ക്കിടെ വലിയ […]
Read more

നാളെ പെരുമഴ; 3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെയും തുടർന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സ്‌കൂളുകൾ, മദ്രസകൾ,ട്യൂഷൻ സെന്റെറുകൾ,പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. യൂണിവേഴ് സിറ്റി പരീക്ഷകൾ, […]
Read more

മഴ കനക്കുന്നു; കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് കാസർകോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിലും സമാനമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ, […]
Read more

മഴയിൽ തകർന്ന മതിൽ; മിഠായി കടയിൽ കളിച്ചിരുന്ന രണ്ട് സഹോദരങ്ങൾ മരിച്ചു

കാസർകോട്: മഴയത്ത് കുതിർന്ന് പൊട്ടിവീണ മതിലിന്റെ ചെങ്കല്ലുകൾക്കിടയിൽ ചില മിഠായി പാക്കറ്റുകൾ അറ്റുതീരാതെ കിടന്നിരുന്നു. മണ്ണിനടിയിൽ മറഞ്ഞുപോയ രണ്ട് സഹോദരങ്ങളുടെ ചെറിയ സ്വപ്നങ്ങളുടെ അവശിഷ്ടങ്ങൾ പോലെ. മുസമ്മിലും മുൻസിറും വേനലവധിക്കാലത്ത് തുടങ്ങിയ ചെറിയ “കട”യായിരുന്നു അത്. പെലമറുവ ബസ് സ്റ്റോപ്പിനടുത്ത് ഒരു കൂറ്റൻ മതിലിനോട് ചേർന്ന് മിഠായിയും ഉപ്പിലിട്ട മാങ്ങയും വിറ്റ് അവർ ചെറിയൊരു വരുമാനം കണ്ടെത്തുകയായിരുന്നു. അവധി കഴിഞ്ഞ് സ്കൂൾ തുറന്ന ശേഷവും വൈകുന്നേരങ്ങളിൽ അവർ അവിടെ എത്തുമായിരുന്നു. ശനിയാഴ്ചയും പതിവുപോലെ ആ കടയിൽ കുട്ടികൾ […]
Read more

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചെങ്കൽ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. പ്രദേശത്ത് രാവിലെ മുതൽ ശക്തമായ മഴയാണ്. മതിൽ വീണതിന് തൊട്ടുപിന്നാലെ തന്നെ ഒരുകുട്ടി മരണപ്പെട്ടിരുന്നു. മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് […]
Read more
Advertisement
WhiteswanTV Footer