Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

പെരിയ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: പെരിയയിൽ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഗതാഗതം തടസ്സപെട്ടു. ഇന്ന് രാവിലെ 8 മണിയോടെ കാഞ്ഞങ്ങാട് നിന്നും കാസർകോട്ടേക്ക് പോയ കെഎസ്ആർടിസി ബസ് ഗർത്തം കണ്ടെത്തുകയായിരുന്നു. ബസിനു മുന്നോട്ട് പോകാൻ സാധിക്കാത്തതുകൊണ്ട് ഡ്രൈവർ വാഹനം നിർത്തി. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല മുതൽ പെരിയ ബസ് സ്റ്റോപ്പ് വരെ ഗതാഗതം തടസപ്പെട്ടു. ബസിനു പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ ദേശീയപാതയിൽ നിന്നാണ് യാത്ര തുടർന്നത്. വിവരമറിഞ്ഞ് ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ സ്ഥലത്തെത്തി. […]
Read more

പരോൾ വ്യവസ്ഥ ലംഘിച്ച് റീൽ ചിത്രീകരിച്ച് പെരിയ ഇരട്ടക്കൊല കേസ് പ്രതി

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളിൽ ഒരാളായ അശ്വിൻ പരോൾ വ്യവസ്ഥ ലംഘിച്ച് സമൂഹമാധ്യമത്തിൽ റീൽ പങ്കുവെച്ചതായി ആരോപണം. കേസിലെ ഏഴാം പ്രതിയായ അശ്വിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അശ്വിൻ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചതെന്നാണ് വിവരം. നിലവിൽ പരോളിൽ കഴിയുന്ന അശ്വിന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നത് പരോൾ വ്യവസ്ഥകളിൽ ഒന്നായിരുന്നു. ഈ സാഹചര്യത്തിലാണ് റീൽ പുറത്തുവന്നത്. ഇതോടെ പരോൾ വ്യവസ്ഥ ലംഘിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. പെരിയ കല്യോട്ട് സ്വദേശികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും […]
Read more

സന്ദീപ് വാര്യര്‍ എംഎൽഎയ്ക്ക് വധഭീഷണി; പോലീസ് കേസെടുത്തു

കാസർകോട്: സന്ദീപ് വാര്യർ എംഎൽഎയ്ക്ക് വധഭീഷണി ലഭിച്ചതായി പരാതി. ഫോൺ വഴി വിളിച്ച് വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് എംഎൽഎയുടെ പരാതി. സംഭവത്തിൽ ചന്ദേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈകുന്നേരത്തോടെയാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. വാരണാസിയിൽ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോണിൽ അസഭ്യം പറയുകയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് തനിക്ക് ജീവഭീഷണിയുണ്ടെന്നും ഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഫോൺ കോളിന് […]
Read more

ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസ്; പ്രതി പിടിയിൽ

കാസർകോട്: പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. ഗോവയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബേക്കലിലെ ഒരു ജ്വല്ലറിയിൽ നിന്ന് 2.60 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. മെയ് 27ന് ഉച്ചയ്ക്ക് ഒരു മണിയോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് എന്നാണ് പേരെന്നും പറഞ്ഞാണ് പ്രതി ജ്വല്ലറിയിൽ […]
Read more

പറമ്പിൽ വീണ ബോൾ ചോദിക്കാൻ ചെന്നപ്പോൾ വാക്കത്തി കൊണ്ട് വെട്ടി; പ്രതിക്ക് രണ്ടു വർഷം തടവ്

കാസർകോട്: കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ഫുട്ബോൾ തിരിച്ചു ചോദിക്കാൻ എത്തിയ ആളെ വാക്കത്തി ഉപയോഗിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. കടമ്പള ദുർഗ്ഗ നിവാസിൽ രാമകൃഷ്ണ (66) നാണ് കോടതി ശിക്ഷ വിധിച്ചത്. കാസർകോട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അചിന്ത്യ രാജ് ഉണ്ണി ശിക്ഷിച്ചത്. കുട്ടികളുടെ ഫുട്ബോൾ പ്രതി എടുത്തു വെച്ചതിനെ ചോദിക്കാനെത്തിയ […]
Read more

പൊലീസുകാരനെന്ന് നടിച്ച് ജ്വല്ലറിയിൽ നിന്ന് 2.60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു

കാസർകോട്: പൊലീസുകാരനെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശി മനുവിനെതിരെ ബേക്കൽ പൊലീസ് അന്വേഷണം ശക്തമാക്കി. കടയുടമകൾക്ക് സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകൾ വരെ പഠിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 27ന് ഉച്ചയോടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽരാജ് എന്നാണു പേരെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിലെത്തിയത്. 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ വാങ്ങിയത്. പണം ഓൺലൈനായി അയക്കാമെന്ന് പറഞ്ഞ പ്രതി ആദ്യം […]
Read more

വിവാഹം കഴിഞ്ഞ് ഒരു മാസം; നഴ്‌സായ യുവതിക്ക് ദാരുണാന്ത്യം

കാസർകോട്: കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു. കുറ്റിക്കോൽ ബേത്തൂർപാറ വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന അശ്വതി പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയായിരുന്നു. ഒരു മാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. പത്ത് ദിവസം മുമ്പ് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ അശ്വതിയെ കണ്ടെത്തുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് […]
Read more

കാസർകോട് പള്ളപ്പാടിയിൽ യുവതി ജീവനൊടുക്കിയ നിലയിൽ

കാസർകോട്: ബെളളൂർ പാളപ്പാടിയിൽ 24 വയസ്സുകാരി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗാർഹിക പീഡനത്തെ തുടർന്നാണ് മരണമെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷമായിരുന്ന സെറീനയ്ക്ക് കുട്ടികളില്ലാത്തതിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ആരോപിച്ചു. സംഭവത്തിന് മുമ്പും പ്രശ്നങ്ങൾ ഉണ്ടെന്ന വിവരം യുവതി പറഞ്ഞിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആതൂർ പൊലീസിൽ പരാതി നൽകി. […]
Read more

വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച വ്യക്തിപരം; ചാർട്ടേഡ് വിമാനയാത്രയിൽ പ്രതികരിച്ച് ജെഡിഎസ് നേതാവ്

കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെട്ട വിവാദ ചാർട്ടേഡ് വിമാന യാത്രയെ കുറിച്ച് ജെഡിഎസ് നേതാവ് മൊഹിയുദ്ദീൻ ബാവ പ്രതികരിച്ചു. വിഷയത്തിൽ രാഷ്ട്രീയ ചർച്ച നടന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ ആൽവയെ തന്റെ വീട്ടിൽ നിന്നാണ് വി ഡി സതീശൻ കണ്ടതെന്നും അത് യാദൃശ്ചികമായിരുന്നെന്നും ബാവ പറഞ്ഞു. കൂടിക്കാഴ്ചയിൽ അദാനി വിഷയമോ മറ്റ് രാഷ്ട്രീയ കാര്യങ്ങളോ ചർച്ചയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാർട്ടേഡ് വിമാന യാത്രയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, മാധ്യമങ്ങളാണ് അനാവശ്യ […]
Read more

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; തല്ലിയെന്ന് സമ്മതിച്ച് ഭ‍ർത്താവ്

കാസർകോട്: വിവാഹ വാർഷിക തലേന്ന് ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മരിച്ച സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടുപ്രകാരം, മുഖത്തും കൈകളിലും രക്തം കല്ലിച്ച പാടുകളും ശരീരത്തിൽ നഖക്കുരുക്കുകളുടെയും അടയാളങ്ങളുമുണ്ട്. ഇവ പുതിയ പരിക്കുകളാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവദിവസം ഭാര്യയെ മർദിച്ചതായി ഭർത്താവ് ആദിൽ പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ […]
Read more
Advertisement
WhiteswanTV Footer