Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

മന്ത്രി കെ.എം ഷാജിക്കെതിരായ അധിക്ഷേപ പരാമർശം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

കാസര്‍കോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സാപ് ഗ്രൂപ്പിൽ അധിക്ഷേപപരമായ സന്ദേശം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി നീക്കം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. കാസർകോട് ജില്ലയിലെ ‘പൊലീസ് ഫ്രണ്ട്സ്’ എന്ന വാട്‌സാപ് ഗ്രൂപ്പിലാണ് കെ.എം. ഷാജിയെ വർഗീയവാദിയെന്ന് വിശേഷിപ്പിക്കുന്ന സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ ഷാജിക്ക് കഴിയില്ലെന്ന തരത്തിലുള്ള പരാമർശങ്ങളും സന്ദേശത്തിലുണ്ടായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതും വിവിധ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചതുമെല്ലാം പരാമർശിച്ച ശേഷമാണ് […]
Read more

സർക്കാർ വരുംമുൻപേ നടത്തിയ സമരത്തേച്ചൊല്ലി ബിജെപിയിൽ പോര്

കാസർകോട്: പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു മുൻപേ സർക്കാരിനെതിരെ നടത്തിയ സമരത്തെച്ചൊല്ലി ബി.ജെ.പി.യിൽ പോര് ശ്കതമാകുന്നു. അധികാരത്തിലെത്തിയാൽ മേയ് 15 മുതൽ കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യു.ഡി.എഫ്. പ്രഖ്യാപിച്ചിരുന്നു. ഇത് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മേയ് 15-ന് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യയാത്ര നടത്തി പ്രതിഷേധിച്ചത്. സമരം നടക്കുമ്പോൾ സത്യപ്രതിജ്ഞപോലും കഴിഞ്ഞിട്ടില്ലെന്നും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രിയെന്നും പകൽ ടോർച്ചടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരത്തിന്‍റെയും പിതാവെന്നും നിയുക്ത എം.എൽ.എ. […]
Read more

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരാനായ യുവാവിന് ദാരുണാന്ത്യം; 2 പേർക്ക് പരിക്ക്

കാസർകോട്: കുമ്പള–മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കർണാടകയിലെ പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ് റാഹിൽ (34) ആണ് മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുൽ ജസീർ, മുഹമ്മദ് റൈസ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പള ഭാഗത്തുനിന്ന് ബന്തിയോട്ടേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് റാഹിലിന്റെ ജീവൻ രക്ഷിക്കാനായില്ല. […]
Read more

വാക്കുതർക്കതിനിടെ യുവാവിനെ കുത്തികൊലപ്പെടുത്തി

കാസർകോട്: ബദിയടുക്ക മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുംബഡാജെ സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക കുഡ്‌ലു ബദ്രു സ്വദേശിയുമായ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഏകദേശം 9.30ഓടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപത്താണ് സംഭവം നടന്നത്. സംഭവത്തിൽ മാർപ്പിനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്, പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച വൈകിട്ട് കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് […]
Read more

KSRTC യിലെ സ്ത്രീകളുടെ സൗജന്യ യാത്ര; മഹിളാമോർച്ചയുടെ പ്രതിഷേധം

കാസർകോട്: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ആരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി കോഴിക്കോട്, കാസർകോട് കെഎസ്ആർടിസി ടെർമിനലുകളിൽ മഹിളാ മോർച്ചയും ബിജെപി പ്രവർത്തകരും ബസുകളിൽ കയറി പ്രതിഷേധം സംഘടിപ്പിച്ചു. കാസർകോട് കെഎസ്ആർടിസി ടെർമിനൽ ഉപരോധിച്ച നേതാക്കളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ പ്രവർത്തകർ സമരം തുടർന്നു. ജില്ലാ നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. […]
Read more

കാസർകോട് ദേശീയപാതയിൽ വീണ്ടും വിള്ളൽ; നാട്ടുകാർ പ്രതിഷേധത്തിൽ

കാസർകോട്: ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന കാസർകോട് ജില്ലയിലെ മട്ടലായിയിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപമുള്ള ഭാഗത്താണ് പുതിയ വിള്ളൽ കണ്ടെത്തിയത്. നേരത്തെ വിള്ളൽ ഉണ്ടായ അതേ പ്രദേശത്താണ് വീണ്ടും റോഡ് പൊട്ടിയത്. 20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. മുമ്പ് ഇവിടെ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ഏകദേശം 50 മീറ്റർ ഭാഗത്ത് റീ-ടാറിങ് നടത്തിയിരുന്നു. അന്ന് ശക്തമായ മഴയെ തുടർന്നാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. ഇന്നലെയും ജില്ലയിൽ കനത്ത മഴ ലഭിച്ചിരുന്നു. […]
Read more

വിവാഹ ദിവസം വരൻ മുങ്ങി; വധുവിന്റെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ

കാസർകോട്: വിവാഹദിനത്തിൽ മുങ്ങിയ സംഭവത്തിന് പിന്നാലെ പ്രതിശ്രുത വധു നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. കാസർകോട് ജില്ലയിലെ ബളാൽ സ്വദേശി വിഷ്ണു നാരായണൻ (24) നെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിഷ്ണുവും യുവതിയും പ്രണയത്തിലായിരുന്നു. മേയ് 10ന് ബളാലിലെ ക്ഷേത്രത്തിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയെങ്കിലും, മുഹൂർത്ത സമയമായിട്ടും വരനും സംഘവും എത്തിയില്ല. തുടർന്ന് വരന്റെ […]
Read more

കാട് വെട്ടിത്തെളിക്കുമ്പോൾ കടന്നലുകൾ കുത്തി; അധ്യാപകന് ദാരുണാന്ത്യം

കാസർകോട്: ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ ഒരു പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ മൺപുറ്റിൽ ഉണ്ടായിരുന്ന കടന്നൽ കൂട് ഇളകുകയായിരുന്നു. തുടർന്ന് കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. കൂടെയുണ്ടായിരുന്ന തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നതിനിടെയാണ് വിജയൻ മാസ്റ്റർക്ക് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം സർവീസിൽ നിന്ന് […]
Read more

വ്യാജ പേപ്പർ കറൻസി ഉപയോഗിച്ച് കബളിപ്പിക്കുന്ന സംഭവത്തിൽ വർധന

കാസർകോട്: ‘ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ’ എന്ന പേരിൽ തയ്യാറാക്കിയ വ്യാജ പേപ്പർ കറൻസി ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. അണങ്കൂരിലെ ഒരു ഓട്ടോ ഡ്രൈവർക്കാണ് രണ്ട് ദിവസം മുൻപ് ഓട്ടവാടകയായി ഇത്തരത്തിലുള്ള വ്യാജ നോട്ടുകൾ ലഭിച്ചത്. പണം സ്വീകരിച്ച ശേഷം വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് യഥാർഥ കറൻസി അല്ലെന്ന് ഡ്രൈവർ തിരിച്ചറിഞ്ഞത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന നോട്ടുകൾക്ക് സമാനമായ രൂപകൽപ്പനയും വലുപ്പവും ആയതിനാൽ ആദ്യനോട്ടത്തിൽ വ്യാജമാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നു. തിരക്കേറിയ […]
Read more

ഈ ജില്ലകളില്‍ അടുത്ത ഏഴ് ദിവസം വൈദ്യുതി മുടങ്ങും; KSEB അറിയിപ്പ്

തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. പവർ‍ഗ്രിഡ് കോർ‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാൻ‍സ്ഫോർ‍മറിന്റെ തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.
Read more
Advertisement
WhiteswanTV Footer