Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

കാസർകോട്: വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പുങ്ങംചാൽ കൊടിയംകുണ്ട് വീട്ടിൽ രാജുവാണ് മരിച്ചത്. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐയ്ക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏകദേശം 7.30ഓടെ താലൂക്ക് ഓഫീസ് പരിസരത്തെ റോഡിലാണ് അപകടം ഉണ്ടായത്. പോലീസ് ജീപ്പും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ സ്ഥലത്ത് എത്തിച്ചേർന്ന നാട്ടുകാർ, അപകടത്തിൽപ്പെട്ട പോലീസ് വാഹനം ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തടഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് […]
Read more

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസര്‍കോട്: കാസര്‍കോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലീടയിലേക്ക് വീണതിനെത്തുടർന്ന് ഇതെടുക്കാൻ പോകവെയാണ് കുട്ടിക്ക് പാമ്പ് കടിയേൽക്കുന്നത്. അവശനിലയിൽ ആയിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൂർഖനാണ് കുട്ടിയെ കടിച്ചെതെന്ന് കണ്ടെത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
Read more

കുമ്പളയിൽ യു​വാ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേസിൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കാസർഗോഡ്: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള നായിക്കാപ്പ് സ്വദേശിയായ ശ്രീനിവാസ് (39) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സീതാംഗോളി മദ്യവിൽപ്പനശാലയ്ക്ക് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ പിന്നിൽ നിന്നാണ് മുഗു ബാപ്പാലിപ്പൊനം സ്വദേശിയായ സഫായത്തിന്റെ (35) മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക വിലയിരുത്തലിൽ വ്യക്തമാകുന്നു.സംഭവത്തെ തുടർന്ന് കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തിൽ, സംഭവത്തിന് മുൻദിവസം സഫായത്തുമായി പ്രതി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ […]
Read more

കാസർകോട് വീട്ടിലെ മേശവലിപ്പിൽ സ്വർണ്ണ മോതിരമിട്ട ചേരയെ കണ്ടെത്തി

കാസർകോട്: കാസർകോട് അഡൂരിലെ ഒരു വീട്ടിൽ മേശവലിപ്പിനുള്ളിൽ ‘സ്വർണ്ണ മോതിരം’ കുടുങ്ങിയ നിലയിൽ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലാണ് സംഭവം നടന്നത്. മേശവലിപ്പ് തുറന്നപ്പോൾ കുട്ടികൾ ചേരയെ കണ്ടെങ്കിലും അവർക്ക് കടിയേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞു. മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് റെസ്ക്യൂ ടീം സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് ചേരയുടെ ശരീരത്തിൽ കുടുങ്ങിയ മോതിരം നീക്കം ചെയ്തു.
Read more

ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന മുഖ്യപ്രതി പിടിയിൽ

കാസർകോട്: ഉപ്പളയിൽ എടിഎം പണം കൊണ്ടുപോയ വാഹനം തകർത്തു 50 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖൻ അലിയാസ് കിട്ടുവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. റാംജിനഗർ കവർച്ച സംഘത്തിലെ പ്രധാന അംഗമാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കേസിൽ റായ്പൂരിൽ പൊലീസ് പിടികൂടിയിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കേരള പൊലീസ് വലയിലായത്. വാഹനങ്ങൾ തകർത്തു കവർച്ച നടത്തുന്നതാണ് ഈ സംഘത്തിന്റെ […]
Read more

ശിഹാബ് തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരണം; ചന്തേര പൊലീസ് കേസെടുത്തു

കാസർകോട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആർ.എസ്.എസ് വേഷത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. ‘പടന്ന നാട്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ എം.വി.സി മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയാണ് ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ചിത്രം സംസ്ഥാനത്തെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള […]
Read more

നുള്ളിപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

കാസർകോട്: ദേശീയപാതയോരത്തിന് സമീപം നുള്ളിപ്പാടിയിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കർണാടക ഗദക് ലക്ഷ്മീശ്വര സ്വദേശി മഞ്ജുനാഥനെ കാസർകോട് ടൗൺ പൊലീസ് കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടി. മാർച്ച് 10-ന് രാത്രിയോടെയാണ് കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. കെട്ടിട പരിസരത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ കെട്ടിട ഉടമയുടെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ നൽകിയ പരാതിയിൽ അസ്വാഭാവിക മരണമായി കേസ് […]
Read more

തൃക്കരിപ്പൂരിലെ ശൈശവ വിവാഹം; പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്

‌കാസർകോട്: തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്തിരിക്കുകയാണ് പോലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്. വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നുമാണ് പുരോഹിതന്റെ വിശദീകരണം. 16 വയസ്സുകാരിയെ 28 കാരനായ പ്രവാസിയാണ് വിവാഹം കഴിച്ചത്. വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. […]
Read more

കാസർകോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്. സീതാംഗോളി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിശദമായ പരിശോധനകൾ പുരോഗമിക്കുന്നു.
Read more

കൂപ്പുകുത്തി തേങ്ങവില; വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി

കാസർകോട്: പച്ചത്തേങ്ങയുടെ വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞു. ഇപ്പോൾ ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 42 രൂപയും ഉണങ്ങിയ തേങ്ങയ്ക്ക് 52 രൂപയുമാണ് വിപണിയിലെ വില. ഏഴു മാസത്തിനിടെ ഏകദേശം 36 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതിനെ തുടർന്നു കൊപ്രയുടെ വിലയും ഇടിഞ്ഞു. കിലോയ്ക്ക് 200 രൂപയിൽ നിന്നു 150 രൂപയായി കുറഞ്ഞു. ഉണ്ട കൊപ്രയ്ക്ക് 225 രൂപയിൽ നിന്ന് 180 രൂപയിലേക്ക് വില താഴ്ന്നു. വെളിച്ചെണ്ണയുടെ വിലയും ലിറ്ററിന് 260 രൂപ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer