Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

കളിക്കുന്നതിനിടെ മൂർഖൻ പാമ്പ് കടിച്ചു; നാലര വയസുകാരൻ ഗുരുതരാവസ്ഥയിൽ

കാസർകോട്: എളേരിത്തട്ടിൽ നാലര വയസുകാരനെ മൂർഖൻ പാമ്പ് കടിച്ചു. വീടിന് സമീപം കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിൽ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്തു പന്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ പന്ത് സമീപത്തെ പറമ്പിലേക്ക് പോകുകയായിരുന്നു. അത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ആദ്യമായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Read more

പടന്നയിലെ ശൈശവ വിവാഹം; വരൻ ദക്ഷിണ കൊറിയയിലേക്ക് കടന്നു

കാസർകോട്: പടന്നയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് വിദേശത്തേക്ക് പോയ വരനെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ദക്ഷിണ കൊറിയയിലേക്കു പോയ ഷാബിറിനെ തിരികെ എത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പെൺകുട്ടിയുടെ പിതാവടക്കം മറ്റ് മൂന്ന് പ്രതികളെ ചോദ്യം ചെയ്യാനും തുടർന്ന് അറസ്റ്റിലേക്ക് കടക്കാനും പൊലീസ് ഒരുങ്ങുന്നു. ശൈശവ വിവാഹം പള്ളി കമ്മിറ്റിയുടെ അറിവോടെയാണെന്ന വിവരമാണ് ശൈശവ വിവാഹ നിരോധന ഓഫീസർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ വിവാഹത്തിന്റെ രേഖകൾ പള്ളിയിൽ ഇല്ലെന്നും, പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന […]
Read more

തൃക്കരിപ്പൂരിൽ ശൈശവ വിവാഹം; കേസെടുത്ത്‌ പോലീസ്

കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ ശൈശവ വിവാഹം. ദക്ഷിണ കൊറിയയിൽ ജോലി ചെയ്തിരുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്കാണ് 16 വയസുകാരിയെ വിവാഹം കഴിച്ചത്. ചൈൽഡ് ലൈനിൽ ചിലർ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ഉണ്ടായത്. ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തി. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സമർപ്പിചു. ഇതോടെ അന്വേഷണം നടത്താൻ കോടതി ചന്തേര പോലീസിന് നിർദ്ദേശം നൽകി. കല്യാണം നടത്തിയിട്ടില്ലെന്നും ഉറപ്പിക്കൽ ചടങ്ങ് മാത്രമാണ് […]
Read more

ഷാർജയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കാസർകോട്: ഷാർജയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആശുപത്രി ബിൽ അടയ്ക്കാനാകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രയാസത്തിലായിരുന്ന കുടുംബത്തിന് അദ്ദേഹത്തിന്റെ ഇടപെടൽ വലിയ ആശ്വാസമായി. കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാൽ മാർച്ച് 17 മുതൽ ഷാർജയിലെ ബുർജ് ആശുപത്രിയിൽ ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിന്നീട് അദ്ദേഹം മരണപ്പെട്ടു. ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ ഏകദേശം മൂന്ന് ലക്ഷം ദിർഹം (ഏകദേശം 75 ലക്ഷം രൂപ) ആയിരുന്നു ആശുപത്രി ബിൽ. തുടർന്ന് […]
Read more

ചെരുപ്പിനടിയിലെ ബബിൾ ഗമ്മിൽ ഒട്ടിപ്പിടിച്ചു; കളഞ്ഞുപോയ കെട്ടുതാലി ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമസേന

കാസർകോട്: ഉദുമ പള്ളിക്കരയിൽ സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ നഷ്ടപ്പെട്ട സ്വർണ്ണത്താലി തിരികെ ലഭിച്ചു. മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമസേനാംഗങ്ങളായ സുജയ്ക്കും സുനിതയ്ക്കുമാണ് ചെരുപ്പിനടിയിൽ ബബിൾ ഗമ്മിൽ ഒട്ടിപ്പിടിച്ച നിലയിൽ താലി ലഭിച്ചത്. പള്ളിക്കര ചെർക്കാപ്പാറയിലെ സുധയുടെ വീട്ടിൽ നിന്ന് ശേഖരിച്ച പഴയ ചെരുപ്പുകൾക്കിടയിൽ നിന്നാണ് ഈ അപ്രതീക്ഷിത നിധി കണ്ടെത്തിയത്. ​വിഷുവിനോടനുബന്ധിച്ച് ബന്ധുവായ ജിഷ സുധയുടെ അയൽപക്കത്തെ വീട്ടിൽ വിരുന്നെത്തിയപ്പോഴാണ് ഒരു പവന്റെ താലി നഷ്ടപ്പെട്ടത്. അന്ന് സ്വർണ്ണം തിരയാൻ സഹായിക്കാനിറങ്ങിയ സുധയുടെ ചെരുപ്പിനടിയിൽ ബബിൾ ഗം പറ്റിപ്പിടിക്കുകയും […]
Read more

കാസർകോട്ട് പ്രവാസി യുവാവിന് കുത്തേറ്റു; ഗുരുതര പരിക്ക്

കാസർകോഡ്: കാസർകോട് കീഴൂരിൽ അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്ക്. കീഴൂർ സ്വദേശി മിഗ്ദാദിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒരു സംഘം കൂട്ടമായി മിഗ്ദാദിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘമെന്നാണ് നിലവിലുള്ള സൂചന. കീഴൂർ മേഖലകളിൽ മുൻപും ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
Read more

പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി; യുവതിക്കെതിരെ പോക്സോ കേസ്

കാസർകോട്: പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആൺകുട്ടിയുടെ പരാതിയിൽ 36കാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. സംഭവം രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നതിനാൽ ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് രാജപുരത്തേക്ക് കൈമാറി. ഇതിനിടെ, ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് ഈ പതിനേഴുകാരൻ. ആ കേസിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ നേരത്തെ യുവതി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. തുടർന്ന് ഈ സംഭവത്തിലും […]
Read more

SIRൽ ജാഗ്രത പാലിച്ചില്ല; എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം

കാസര്‍കോട്: എസ്‌ഐആറില്‍ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം. ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിലാണ് വിമർശിച്ചത്. ചുമതലയുണ്ടായിട്ടും വോട്ട് ചേര്‍ക്കാനുള്ള പ്രവര്‍ത്തനം മണ്ഡലത്തില്‍ അശ്വിനി നടത്തിയില്ലന്നും വിമർശനമുണ്ട്. എസ്‌ഐആര്‍ മണ്ഡലത്തില്‍ തിരിച്ചടിയായെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ എത്തിയതിന് ശേഷമാണ് നാലായിരത്തോളം വോട്ട് ചേർത്തതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
Read more

കുണ്ടുകുളുക്കെ ബീച്ചിൽ തിരമാലയിൽപ്പെട്ട് 18 കാരനെ കാണാതായി

കാസർഗോഡ്: കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം എത്തിയ യുവാവ് തിരമാലയിൽപ്പെട്ട് കടലിൽ കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശികളായ ഉമറുൽ ഫാറൂഖിന്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുൽ ആബിദ് (18) ആണ് ബുധനാഴ്ച വൈകുന്നേരത്തോടെ കാണാതായത്. കടൽത്തീരത്ത് കളിക്കുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ തിരമാലയിൽപ്പെട്ട് സൈനുൽ ആബിദ് കടലിലേക്ക് ഒഴുകിപ്പോയെന്നാണ് വിവരം. സംഭവത്തെത്തുടർന്ന് നാട്ടുകാരും മഞ്ചേശ്വരം പോലീസും തീരദേശ സുരക്ഷാ സേനയും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിദിനം നൂറുകണക്കിന് ആളുകൾ എത്തുന്ന കുണ്ടുകുളുക്കെ ബീച്ചിൽ മതിയായ […]
Read more

35 വർഷം ഇടതുകോട്ട; ഉദുമ കൈവിടുമോ ഇക്കൊല്ലം?

കാസർഗോഡ്: 35 വർഷമായി ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാണ് ഉദുമ. ഇത്തവണ ചുവപ്പുകോട്ട തകർന്ന് അട്ടിമറി വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഫ്. മുൻ കാലയളവിനെക്കാൾ മികച്ച വോട്ടുവർധന ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ. 49 വർഷത്തെ ചരിത്രമുള്ള മണ്ഡലത്തിൽ 2006-ൽ എൽ.ഡി.എഫിലെ കെ.വി. കുഞ്ഞിരാമനാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടി മണ്ഡലത്തിൽ വിജയിച്ചത്. ആ വിജയം പിന്നീടങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതു പക്ഷത്തിനോടൊപ്പം നിന്നു. ഭൂരിപക്ഷം എത്ര വർധിപ്പിക്കാനാകുമെന്നാണ് എൽ.ഡി.എഫ്. തുടക്കംമുതൽ ചിന്തിച്ചിരുന്നത്. മികച്ച പ്രചാരണം മണ്ഡലത്തിൽ എൽ.ഡി.എഫ്. കാഴ്ചവെക്കുകയും ചെയ്തു. […]
Read more
Advertisement
WhiteswanTV Footer