കാസർകോട്: എളേരിത്തട്ടിൽ നാലര വയസുകാരനെ മൂർഖൻ പാമ്പ് കടിച്ചു. വീടിന് സമീപം കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിൽ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്തു പന്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ പന്ത് സമീപത്തെ പറമ്പിലേക്ക് പോകുകയായിരുന്നു. അത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ആദ്യമായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.




