Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

മട്ടലായിയിൽ ദേശീയപാത നിർമാണത്തിൽ ഗുരുതര വീഴ്ച; സുരക്ഷാഭിത്തിയിൽ വിള്ളൽ

കാസർകോട്: മട്ടലായിയിൽ ദേശീയപാത നിർമാണത്തിൽ ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തൽ. സുരക്ഷാഭിത്തിയിൽ ഉൾപ്പെടെ വലിയ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് കാഞ്ഞങ്ങാട് ആർഡിഒ സ്ഥലത്തെത്തി പരിശോധന നടത്തി. നീലേശ്വരം-തളിപ്പറമ്പ് ദേശീയപാത റീച്ചിന്റെ നിർമാണ ചുമതലയുള്ള മേഘ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് എൻജിനിയറിങ് കമ്പനിക്കെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപം കഴിഞ്ഞ ഞായറാഴ്ചയാണ് ഏകദേശം 50 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെ പല ഭാഗങ്ങളിലും റോഡിലും സുരക്ഷാഭിത്തിയിലും പൊട്ടലുകൾ രൂപപ്പെട്ടിരുന്നു. […]
Read more

മുക്കുപണ്ടമെന്നു കരുതി മോഷ്ടാക്കൾ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും

കാസർകോട്: വീട്ടിൽ നിന്ന് 45 പവൻ സ്വർണവും 50,000 രൂപയും കവർന്ന മോഷ്ടാക്കൾക്ക് പറ്റിയ വലിയ അബദ്ധം. മുക്കുപണ്ടമാണെന്ന് കരുതി മോഷ്ടാക്കൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് വില കൂടിയ ഡയമണ്ട് നെക്ലേസും കമ്മലുമാണെന്ന് പൊലീസ് കണ്ടെത്തി. പൂച്ചക്കാട് തെക്കേപുറം അരയാൽ തറയിലെ അബ്ദുൾ മജീദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച ഉച്ചയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതി. വീട്ടിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണവും […]
Read more

പ്രതിശ്രുത വരന്റെ മരണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാസർകോട്: പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചതിന്റെ മാനസിക വിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നാലുമാസം മുമ്പാണ് നിശ്ചയിച്ചിരുന്നത്. ഇതിനിടെ ഒരു മാസം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ മണിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു. വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. […]
Read more

കാസർകോട് ദേശീയപാതയിൽ 50 മീറ്ററിലധികം നീളത്തിൽ വിള്ളൽ

കാസർകോട്: മഴ ആരംഭിച്ചതോടെ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ മട്ടലായിയിലാണ് സംഭവം നടന്നത്. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപം ഏകദേശം 50 മീറ്ററിലധികം നീളത്തിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി പെയ്ത മഴയെ തുടർന്നാണ് വിള്ളൽ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിള്ളൽ അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ഇതിനിടെ സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്നും മുന്നറിയിപ്പ് തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി ചക്രവാത […]
Read more

ദേശീയപാത കുഴികളിൽ കക്കൂസ് മാലിന്യം; ചാലിങ്കാൽ പ്രദേശം രോഗഭീതിയിൽ

കാസർകോട്: കാസർകോട് ചാലിങ്കാലിൽ ദേശീയപാത വികസനത്തിനായി എടുത്ത കുഴികളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശവാസികളിൽ ഗുരുതര ആരോഗ്യ ആശങ്ക ഉയർത്തുന്നു. രാവണീശ്വരം ജങ്ഷന് സമീപം ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കുഴികളിലാണ് രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത്. വാഹനങ്ങളിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം കുഴികളിലേക്ക് ഒഴുക്കുന്നതോടെ പ്രദേശമാകെ അസഹ്യ ദുർഗന്ധം പരക്കുകയാണ്. ദേശീയപാത നിർമാണത്തിനായി മണ്ണ് എടുത്ത ഭാഗങ്ങളിലെ കുഴികളിലാണ് തുടർച്ചയായി മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. നിർമാണത്തിനായി മേഘ കമ്പനി ഒരുക്കിയ വഴിയിലൂടെയാണ് മാലിന്യവുമായി വാഹനങ്ങൾ എത്തുന്നതെന്നും ആരോപണമുണ്ട്. […]
Read more

സന്ദീപ് വാരിയരുടെ റോഡ് ഷോയ്ക്കിടെ സംഘർഷം: കേസെടുത്തു പോലീസ്

കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാരിിയരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. സന്ദീപ് വാരിയരുടെ റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ റോഡ് ബ്ലോക്കായതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായിരുന്നു. നൂറോളം യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൻപതോളം സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിപിഎം ഓഫിസും ആക്രമിക്കപ്പെട്ടു. പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കല്ലേറിലും ലാത്തി ചാർജിലും നിരവധിപേർക്ക് പരുക്കേറ്റിരുന്നു. അതേസമയം, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് […]
Read more

മഞ്ചേശ്വരത്ത് ചുവടുപിഴച്ച് എൽഡിഎഫ്;കെട്ടിവെച്ച കാശ് നഷ്ടമായി

കാസർഗോഡ്: കേരളത്തിലെ ഒന്നാമത്തെ നിയോജക മണ്ഡലമായ മഞ്ചേശ്വരത്ത് ഇടതുമുന്നണിക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച തുക നഷ്ടമായി. സംസ്ഥാനത്തുടനീളം ഇടതുപക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ടായിട്ടും അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിക്ക് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത് മഞ്ചേശ്വരത്ത് മാത്രമാണ് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം സാധുവായ വോട്ടിന്റെ ആറിലൊന്ന് അതായത് 16.7 ശതമാനം വോട്ടുകൾ ലഭിച്ചാൽ മാത്രമേ സ്ഥാനാർത്ഥി കെട്ടിവെക്കുന്ന 10,000 രൂപ തിരികെ ലഭിക്കുകയുള്ളൂ. മഞ്ചേശ്വരത്ത് ഇത്തവണ പോൾ ചെയ്ത […]
Read more

തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, ന്യായീകരണങ്ങളില്ല: കെ സുരേന്ദ്രൻ

കാസർകോട്: തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റുവെന്നും തോറ്റതിനു ന്യായീകരണങ്ങളില്ലെന്നും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും എന്നത് ഉറപ്പാണ്. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസന കാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം എന്ന് പറഞ്ഞാണ് സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. മലയാളത്തിനൊപ്പം കനഡയിലും കൂടിയാണ് ഫെയ്സ്ബുക്ക് […]
Read more

തൃക്കരിപ്പൂർ 47-ാം നമ്പർ ബൂത്തിലെ 990 വോട്ടുകൾ ആദ്യഘട്ടത്തിൽ എണ്ണില്ല

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തിൽ രേഖപ്പെടുത്തിയ 990 വോട്ടുകൾ ആദ്യഘട്ട വോട്ടെണ്ണലിൽ ഉൾപ്പെടുത്തില്ലെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസത്തിൽ നടത്തിയ മോക് പോളിലെ വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ നിന്ന് നീക്കം ചെയ്യാതിരുന്നതിനാലാണ് ഈ തീരുമാനം. എന്നാൽ, മോക് പോളിന്റെ സ്ലിപ്പുകൾ വിവിപാറ്റ് മെഷീനിൽ നിന്ന് മുമ്പേ എടുത്തുമാറ്റിയതിനാൽ, നിലവിലുള്ള സ്ലിപ്പുകൾ വോട്ടർമാർ ചെയ്ത വോട്ടുകളുടേതു മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ സ്ലിപ്പുകൾ പിന്നീട് എണ്ണിയാൽ ഓരോ സ്ഥാനാർഥിക്കും […]
Read more

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും യുഡിഎഫിന് അനുകൂലം; രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും യുഡിഎഫിന് അനുകൂലമാണെന്ന് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന യഥാര്‍ഥ പ്രവര്‍ത്തകരുപോലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്കാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുതല്‍ പാറശാല വരെ നിരവധി മണ്ഡലങ്ങളില്‍ ഈ രാഷ്ട്രീയ മാറ്റം വ്യക്തമായി കാണാമെന്ന് ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ ഉറച്ച വോട്ട്ബാങ്കില്‍ വന്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വന്തം ജീവിതത്തിലും സ്വത്തുകളിലും താല്‍പര്യമുള്ള കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഇത്തവണ […]
Read more
Advertisement
WhiteswanTV Footer