കാസർകോട്: തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റുവെന്നും തോറ്റതിനു ന്യായീകരണങ്ങളില്ലെന്നും മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും എന്നത് ഉറപ്പാണ്. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസന കാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം എന്ന് പറഞ്ഞാണ് സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. മലയാളത്തിനൊപ്പം കനഡയിലും കൂടിയാണ് ഫെയ്സ്ബുക്ക് കുറിപ്പ്.




