ജയ്പൂർ: രാജസ്ഥാനിലെ ബുണ്ടി ജില്ലയിൽ തെരുവ് നായകളുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരി മരിച്ചു. വീട്ടിന് സമീപമുള്ള വയലിൽ നിൽക്കുന്നതിനിടെയാണ് ഒരു കൂട്ടം തെരുവ് നായകൾ കുട്ടിയെ ആക്രമിച്ചത്.
മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ റിങ്കു ഭീൽ ആണ് മരിച്ചത്. സംഭവത്തിന് ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ലോക്സഭ സ്പീക്കർ ഓം ബിർള കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി ഒരു ലക്ഷം രൂപ സഹായമായി നൽകി.




