മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തെരുവുനായ ആക്രമണം; ഡ്രൈവര്‍ക്ക് പരിക്ക്
മലപ്പുറം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിനടിയില്‍ കിടന്നിരുന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു. രാവിലെ കോഴിക്കോട് റൂട്ടിലെ ആദ്യ ട്രിപ്പിനായി എത്തിയ താല്‍ക്കാലിക ഡ്രൈവര്‍ അജ്മല്‍ ബാബുവിനാണ് പരിക്കേറ്റത്. ബസിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ നായ അപ്രതീക്ഷിതമായി ചാടിവന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡ്രൈവറുടെ ശരീരത്തില്‍ പരിക്കുകളേറ്റു. ഉടന്‍ തന്നെ അദ്ദേഹത്തെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് റൂട്ടിലെ ബസ് സര്‍വീസ് താല്‍ക്കാലികമായി റദ്ദാക്കി. ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം ക്രമാതീതമായി വർദ്ധിച്ചതായി ജീവനക്കാർ പരാതിപ്പെടുന്നു. നേരത്തെ, […]
Read more

