Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെലങ്കാനയിൽ മൂന്ന് വയസുകാരി തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹെെദരാബാദ്: തെലങ്കാനയിലെ പെദ്ദപ്പള്ളിയിൽ മൂന്ന് വയസുകാരി തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ദിവ്യ ബെഹ്‌റെയാണ് നായ്ക്കളുടെ കൂട്ടം ആക്രമിച്ചത്.

ആക്രമണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിയെത്തി നായ്ക്കളെ ഓടിച്ചുവെങ്കിലും ഇതിനോടകം കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിൽ ഉൾപ്പെടെ ഗുരുതരമായി കടിയേറ്റ ദിവ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയെ ആക്രമിച്ച നായ്ക്കൾ അവളെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചതായും നാട്ടുകാർ പറയുന്നു. പ്രദേശത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നഗരസഭ അധികൃതർക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer