തിരുവനന്തപുരം: യുഡിഫിന്റെ വിജയത്തിന് പിന്നാലെ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് പറഞ്ഞ ഭൂരിപക്ഷം തന്നെ കിട്ടി, തങ്ങള്‍ പഠിച്ചിട്ടേ കാര്യങ്ങള്‍ പറയാറുളളുവെന്നും മുരളീധരന്‍ പറഞ്ഞു. സിപിഐഎം കളളവോട്ടിന് ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷെ, ജനങ്ങൾ ശരിയായി വോട്ട് ചെയ്‌തെന്നും ടീം യുഡിഎഫ് ആയിട്ട് തന്നെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് വിജയിച്ച 35 സീറ്റുകളില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് അതാത് നിയോജക മണ്ഡലങ്ങള്‍ അന്വേഷിക്കുമെന്നും ഇന്ത്യയില്‍ എല്ലായിടത്തും ബിജെപിക്കെതിരെ പൊളിറ്റിക്കല്‍ ഫൈറ്റ് കാഴ്ച്ചവയ്ക്കുന്നത് കോണ്‍ഗ്രസാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസും യുഡിഎഫുമാണ് പറ്റിയ പ്രസ്ഥാനമെന്നും കൂട്ടിച്ചേർത്തു.




