Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

ആസിഡ് കഴിച്ച് യുവതി ജീവനൊടുക്കിയ സംഭവം; ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി

കാസർകോട്: കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. യുവതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇവയെല്ലാം പുതിയ മുറിവുകളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭർതൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാൻഡ് ചെയ്തു. ആത്മഹത്യ പ്രേരണ, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നീ […]
Read more

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് ഭീഷണി; 2 പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബായാറിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. പൈവളിഗെ ആവള സ്വദേശിയായ ഇബ്രാഹിം ഖലീൽ മഞ്ചേശ്വരത്തേക്ക് നാല് കാളകളെ പിക്കപ്പിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നതായി പരാതിയിൽ പറയുന്നു. ഇതിൽ ഒരു ബൈക്ക് പിക്കപ്പിന് മുന്നിൽ കയറി വാഹനം തടഞ്ഞു. ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഡ്രൈവർ […]
Read more

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്തു; ഭർത്താവ് അറസ്റ്റിൽ

കാസർകോട്: ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ഭർതൃവീട്ടിൽ നിന്ന് നേരിട്ട നിരന്തര പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് തുടർച്ചയായി മാനസിക പീഡനം ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ആദിലിനെ പൊലീസ് […]
Read more

മന്ത്രി കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച് സന്ദേശം

കാസർകോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെയാണ് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വാട്‌സ്ആപ്പ് സന്ദേശത്തിൽ കെ.എം. ഷാജിയെ വർഗീയവാദിയെന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. പിണറായി വിജയന്റെ മുന്നിൽ ഷാജിക്ക് നിവർന്ന് നിൽക്കാൻ കഴിയില്ലെന്ന തരത്തിലുള്ള പരാമർശവും സന്ദേശത്തിലുണ്ടായിരുന്നു. കാസർകോട് ജില്ലയിലെ “പോലീസ് ഫ്രണ്ട്സ്” എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പങ്കുവെച്ചത്. സംഭവത്തെ തുടർന്ന് […]
Read more

ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് കണ്ണിന് പരിക്ക്

കാസർകോട്: പള്ളിക്കര പൂച്ചക്കാടിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്. മംഗളൂരു-കൊയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റു. നീലേശ്വരം ആലിക്കീഴ് സ്വദേശിനി അനിതയ്ക്കാണ് കണ്ണിന് താഴെ പരിക്കേറ്റത്. ട്രെയിനിന്റെ മധ്യഭാഗത്തുള്ള കംപാർട്ടുമെന്റിൽ ഇരിക്കുകയായിരുന്ന അനിതയുടെ സമീപത്തേക്കാണ് കല്ല് തെറിച്ചെത്തിയത്. ജനൽ കമ്പിയിൽ തട്ടി തിരിച്ചുകയറിയ കല്ല് മുഖത്ത് പതിച്ചതോടെ ധരിച്ചിരുന്ന കണ്ണട പൊട്ടി ചിതറുകയും വലത് കണ്ണിന് താഴെ മുറിവേൽക്കുകയും ചെയ്തു. പരിക്കേറ്റ അനിതയെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

സൗജന്യ നെയ്യ്, ബസ്‌മതി അരി വിതരണം; പ്രചരിക്കുന്ന പോസ്റ്റർ വ്യാജം

കാസർകോട്: റേഷൻകടകൾ വഴി സൗജന്യമായി നെയ്യും ബസ്മതി അരിയും വിതരണം ചെയ്യുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജം. യുഡിഎഫ് സർക്കാരിന്റെ പെരുന്നാൾ സമ്മാനമായി ഓരോ റേഷൻകാർഡ് ഉടമയ്ക്കും അഞ്ചുകിലോ ബസ്മതി അരിയും രണ്ടുകിലോ നെയ്യും നൽകുമെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. നാളെ മുതൽ റേഷൻകടകളിൽ വിതരണം ആരംഭിക്കുമെന്ന രീതിയിലായിരുന്നു പ്രചാരണം. പോസ്റ്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പദ്ധതി സംബന്ധിച്ച് സിവിൽ സപ്ലൈസ് വകുപ്പിന് യാതൊരു അറിവുമില്ല. വ്യാജ പോസ്റ്റർ വിശ്വസിച്ച് നിരവധി പേർ […]
Read more

കാഞ്ഞങ്ങാട് പുലിയിറങ്ങി; പശു ഫാമിൽ നിന്ന് പശുക്കുട്ടിയെ കടിച്ചു കൊന്നു

കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറയ്ക്ക് സമീപം പറക്കളായി വെള്ളൂടയിൽ പുലിയിറങ്ങി. പശു ഫാമിൽ നിന്നുള്ള രണ്ടാഴ്ച പ്രായമുള്ള പശുക്കുട്ടിയെ കടിച്ചുകൊണ്ടുപോയി കൊന്നു. വെള്ളൂട ദുർഗ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഫാമിലാണ് സംഭവം. ഫാമിൽ നിന്നു കൊണ്ടുപോയ പശുക്കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള കാട്ടുപ്രദേശത്ത് കണ്ടെത്തി. രാത്രിയിൽ പശുക്കളുടെ അസ്വാഭാവിക ബഹളം കേട്ടതോടെയാണ് പുലിയുടെ ആക്രമണമെന്നാണ് സംശയം ഉയർന്നത്. ഫാമിന്റെ മതിൽ ചാടിയാണ് പുലി അകത്ത് കടന്നതെന്നാണ് കരുതുന്നത്. മതിലിനരികിൽ ചോരപ്പാടുകളും പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് […]
Read more

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗം ഒഴിവാക്കണം; ജില്ലാ വിദ്യാഭ്യാസ ഓഫീസർ

കാസര്‍കോട്: ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസർ. കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ പ്രഥമ അധ്യാപകര്‍ക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദേശം കൈമാറിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ ഇല്ലാത്തപക്ഷം ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ല. അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലായെന്നും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇടപെടുന്നില്ലെയെന്നും പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും […]
Read more

കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് പ്രതികൾക്ക് കൂട്ട പരോൾ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് ജയിൽ വകുപ്പ് കൂട്ടപ്പരോൾ അനുവദിച്ചു. ഒന്നാംപ്രതി പീതാംബരൻ, നാലാംപ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാംപ്രതി അശ്വിൻ, പതിനഞ്ചാംപ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ ലഭിച്ചത്. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് മുമ്പ് അടിയന്തരമായി പരോൾ അനുവദിച്ചതായാണ് വിവരം. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പരോൾ ലഭിച്ച പ്രതികൾ ഇതിനകം കാസർകോട് ജില്ലയിൽ എത്തിയതായും റിപ്പോർട്ടുണ്ട്.
Read more

പരാജയം അവസാനമല്ല; ശക്തമായി തിരിച്ച് വരും: പിണറായി വിജയൻ

കാസർകോട്: കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം നല്ല നിലയിൽ നടപ്പിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറിയിരുന്നു. എൽഡിഎഫിൻ്റേയോ സിപിഎമ്മിൻ്റേയോ അവസാനമായി ആരും കാണേണ്ട. ഞങ്ങൾ ശക്തമായി തിരിച്ച് വരുമെന്നും പിണറായി വിജയൻ പറഞ്ഞു. പുതിയ സർക്കാറിൻ്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും […]
Read more
Advertisement
WhiteswanTV Footer