കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് ജയിൽ വകുപ്പ് കൂട്ടപ്പരോൾ അനുവദിച്ചു. ഒന്നാംപ്രതി പീതാംബരൻ, നാലാംപ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാംപ്രതി അശ്വിൻ, പതിനഞ്ചാംപ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ ലഭിച്ചത്.
എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് മുമ്പ് അടിയന്തരമായി പരോൾ അനുവദിച്ചതായാണ് വിവരം. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പരോൾ ലഭിച്ച പ്രതികൾ ഇതിനകം കാസർകോട് ജില്ലയിൽ എത്തിയതായും റിപ്പോർട്ടുണ്ട്.






