കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാരിിയരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. സന്ദീപ് വാരിയരുടെ റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ റോഡ് ബ്ലോക്കായതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായിരുന്നു. നൂറോളം യുഡിഎഫ് പ്രവർത്തകർക്കെതിരെയും എൻപതോളം സിപിഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
പ്രദേശത്തെ സിപിഎം ഓഫിസും ആക്രമിക്കപ്പെട്ടു. പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കല്ലേറിലും ലാത്തി ചാർജിലും നിരവധിപേർക്ക് പരുക്കേറ്റിരുന്നു. അതേസമയം, മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് പടക്കം വെച്ച് പൊട്ടിച്ച സംഭവത്തിൽ കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തു.




