കോട്ടയം: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും ഉത്പന്നങ്ങളുടെ ഗുണനിലവാരവും കൃത്യമായ അളവും ഉറപ്പാക്കുന്നതിനും ജില്ലയിൽ പരിശോധന ശക്തമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സ്ക്വാഡുകളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് കളക്ടർ നിർദേശം നൽകിയത്. താലൂക്ക് തലത്തിലുള്ള സ്ക്വാഡുകൾ അവധി ദിവസങ്ങൾ ഉൾപ്പെടെ പരിശോധന നടത്തും.
അനധികൃത വിലവർധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. ഗുണനിലവാരമില്ലാത്തതോ മായം കലർന്നതോ ആയ അരി, ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷ്യോത്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. ഉത്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമാണെന്ന് ഉറപ്പാക്കുന്നതിനും പരിശോധനകൾ നടത്തും.
സ്റ്റാർ ഹോട്ടലുകൾ മുതൽ തട്ടുകടകൾ വരെയുള്ള ഭക്ഷണശാലകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ക്രമക്കേടുകൾ കണ്ടെത്തിയാൽ സമയബന്ധിതമായി നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
പൊതുവിപണിയിലെ ഭക്ഷ്യസാധനങ്ങളുടെ വില, ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും തുടർനടപടികൾക്കുമായി ജില്ലാ, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ തല കൺട്രോൾ റൂം
- ജില്ലാ സപ്ലൈ ഓഫീസർ: 9188527319
- ഡെപ്യൂട്ടി കൺട്രോളർ, ലീഗൽ മെട്രോളജി: 8281698051
- അസിസ്റ്റന്റ് കമ്മീഷണർ, ഫുഡ് സേഫ്റ്റി: 8943346185
താലൂക്ക് തല കൺട്രോൾ റൂമുകൾ
കോട്ടയം
- താലൂക്ക് സപ്ലൈ ഓഫീസർ: 9188527359
- ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ: 8281698045
- ഫുഡ് സേഫ്റ്റി ഓഫീസർ: 8943346586
ചങ്ങനാശേരി
- താലൂക്ക് സപ്ലൈ ഓഫീസർ: 9188527358
- ലീഗൽ മെട്രോളജി ഇൻസ്പെക്ടർ: 8281698047
- ഫുഡ് സേഫ്റ്റി ഓഫീസർ: 8943346587
മീനച്ചിൽ
- താലൂക്ക് സപ്ലൈ ഓഫീസർ: 9188527360
- ലീഗൽ മെട്രോളജി ഇൻസ്പെക്ടർ: 8281698049
- ഫുഡ് സേഫ്റ്റി ഓഫീസർ: 8943346543
കാഞ്ഞിരപ്പള്ളി
- താലൂക്ക് സപ്ലൈ ഓഫീസർ: 9188527361
- ലീഗൽ മെട്രോളജി ഇൻസ്പെക്ടർ: 8281698050
- ഫുഡ് സേഫ്റ്റി ഓഫീസർ: 8943346541
വൈക്കം
- താലൂക്ക് സപ്ലൈ ഓഫീസർ: 9188527362
- ലീഗൽ മെട്രോളജി ഇൻസ്പെക്ടർ: 8281698048
- ഫുഡ് സേഫ്റ്റി ഓഫീസർ: 7593873316


