കാസര്‍കോട്: എസ്‌ഐആറില്‍ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്ന് ആരോപിച്ച് കാസര്‍കോട് സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിക്കെതിരെ രൂക്ഷ വിമര്‍ശനം. ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിലാണ് വിമർശിച്ചത്. ചുമതലയുണ്ടായിട്ടും വോട്ട് ചേര്‍ക്കാനുള്ള പ്രവര്‍ത്തനം മണ്ഡലത്തില്‍ അശ്വിനി നടത്തിയില്ലന്നും വിമർശനമുണ്ട്. എസ്‌ഐആര്‍ മണ്ഡലത്തില്‍ തിരിച്ചടിയായെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ എത്തിയതിന് ശേഷമാണ് നാലായിരത്തോളം വോട്ട് ചേർത്തതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.




