Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

35 വർഷം ഇടതുകോട്ട; ഉദുമ കൈവിടുമോ ഇക്കൊല്ലം?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: 35 വർഷമായി ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയാണ് ഉദുമ. ഇത്തവണ ചുവപ്പുകോട്ട തകർന്ന് അട്ടിമറി വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഫ്. മുൻ കാലയളവിനെക്കാൾ മികച്ച വോട്ടുവർധന ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ. 49 വർഷത്തെ ചരിത്രമുള്ള മണ്ഡലത്തിൽ 2006-ൽ എൽ.ഡി.എഫിലെ കെ.വി. കുഞ്ഞിരാമനാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടി മണ്ഡലത്തിൽ വിജയിച്ചത്. ആ വിജയം പിന്നീടങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതു പക്ഷത്തിനോടൊപ്പം നിന്നു. ഭൂരിപക്ഷം എത്ര വർധിപ്പിക്കാനാകുമെന്നാണ് എൽ.ഡി.എഫ്. തുടക്കംമുതൽ ചിന്തിച്ചിരുന്നത്. മികച്ച പ്രചാരണം മണ്ഡലത്തിൽ എൽ.ഡി.എഫ്. കാഴ്ചവെക്കുകയും ചെയ്തു. അതിനാൽ നല്ല പ്രതീക്ഷയിൽ തന്നെയാണ് ഇടത്‌ ക്യാമ്പുകൾ.

ആകെയുള്ള 2,28,512 വോട്ടർമാരിൽ ഇപ്രാവശ്യം 1,78,420 പേരാണ് ഇത്തവണ മണ്ഡലത്തിൽ വോട്ടുചെയ്തത്. 78.08 ശതമാനമാണ് പോളിങ്. എസ്.ഐ.ആർ നടന്നതിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പായതിനാൽ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. ഇത്തവണ 18,180 പേർ കന്നിവോട്ടർമാർമാരായിരുന്നു. 35 കൊല്ലമായി തുടരുന്ന ട്രെൻഡ് ഇക്കൊല്ലവും തുടരുമെന്ന് തന്നെയാണ് എൽഡിഫിന്റെ പ്രതീക്ഷ. എന്നാൽ കേരളം മുഴുവൻ ഇത്തവണ യുഡിഫിനൊപ്പം നിക്കുമെന്നാണ് യുഡിഫിന്റെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix