Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kasaragod

ആറ് വയസുകാരനെ മർദ്ദിച്ച സംഭവം: സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ്: ആറുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ മർദ്ദിച്ച രണ്ടാനച്ഛനായ ഷൗക്കത്തലിയുടെ നടപടികൾക്കെതിരെ പോലീസിനോട് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും ഉടൻ റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങൾ പ്രകാരം, ഷൗക്കത്തലി കുട്ടിയെ മുഖത്തിന്റെ ഒരു വശത്ത് പാൽക്കവർ വെച്ച് മറുഭാഗത്തെ കവിളിൽ അടിച്ചും, കാലുകൾ വളചെടിച്ച് കഴുത്ത് നിലത്തേക്ക് അമർത്തുകയും, വായയിൽ തുണി തിരുകി ശബ്ദം പുറത്തുവരാതിരിക്കാൻ […]
Read more

കുട്ടികളെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

കാസർകോട്: അഞ്ചും പതിമൂന്നും വയസുള്ള കുട്ടികളെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ ഷൗക്കത്തലി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുവയസുകാരനെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി പകർത്തി പൊലീസ് നൽകിയതിലൂടെയാണ് സംഭവം പുറത്ത് വന്നത്. വിവരം ലഭിച്ചതിന് ശേഷം ഷൗക്കത്തലിയെ ഉടൻ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് കുട്ടികളുടെ പിതാവ് പൊലീസിന് മൊഴി നൽകി. കുട്ടികളുടെ പിതാവും മാതാവും കഴിഞ്ഞ മൂന്ന് വർഷമായി വിവാഹമോചിതരാണ്. നിലവിൽ മൂന്ന് കുട്ടികളും അമ്മയും രണ്ടാനച്ഛനൊപ്പം താമസിക്കുന്നുണ്ട്. യാതൊരു കാരണവുമില്ലാതെ ഇയാൾ കുട്ടികളെ മർദിച്ചിരുന്നതായി […]
Read more

ക്രൈസ്തവ സമൂഹം നിരന്തരമായി പീഡിപ്പിക്കപ്പെടുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് മുനിർത്തിയാണ് വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആര്‍എ) ബില്‍ മാറ്റിവെച്ചതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ക്രൈസ്തവ സമൂഹം നിരന്തരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേർത്തു. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുമായി പ്രശ്‌നത്തിലായാല്‍ രാജ്യത്ത് സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേക്കുമായി എത്തിയ ബിജെപി നേതാക്കളെ പുരോഹിതർ സ്വീകരിച്ചതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. എഫ്‌സിആര്‍എ ബില്ലില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് […]
Read more

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവുശിക്ഷ

കാസർഗോഡ്: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ച് കോടതി. തായന്നൂർ പാനയാർകുന്നിലെ എ. കെ. ജോണിയെയാണ് ഹോസ്ദുര്‍ഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2024 ജൂലൈ 21ന് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ജോണിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ […]
Read more

സന്ദീപ് വാര്യരുടെ മാസ്സ് എൻട്രി; ട്വിസ്റ്റാകുമോ തൃക്കരിപ്പുർ

കാസർകോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് ശക്തമാകുമ്പോൾ തൃക്കരിപ്പൂരിൽ സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ ആയിരുന്നു അരങ്ങേറിയത്. സന്ദീപ് വാരിയർ യുഡിഫ് സ്ഥാനാർത്ഥിയായി മാസ്സ് എൻട്രി നടത്തിയപ്പോൾ, എൽ.ഡി.എഫിലാകട്ടെ നാട്ടുകാരനായ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി.മുസ്തഫ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. ഇതോടെ ചാനൽ ചർച്ചകളിൽ വൻ സാന്നിധ്യമായിരുന്ന രണ്ട്‌ പേർ നേർക്കുനേർ ഇനി പോർക്കളത്തിൽ ഏറ്റുമുട്ടും. പ്രചാരണത്തിൽ ഏറെ മുന്നിലുള്ള ഇടതുപക്ഷത്തിനൊപ്പം ഓടിപ്പിടിക്കാൻ സന്ദീപ് വാരിയർ പരിശ്രമം നടത്തുന്നുണ്ട്. പ്രചാരണം രണ്ടാംഘട്ടത്തിലെത്തുമ്പോൾ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന തൃക്കരിപ്പൂർ ഇത്തവണ […]
Read more

കെഎം അഷ്‌റഫ് പത്രിക പിന്‍വലിക്കും; മഞ്ചേശ്വരത്ത് നിന്ന് പിന്മാറി SDPI

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. സംസ്ഥാന പ്രസിഡന്റ് സിപി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിലാണ് തീരുമാനം. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താന്‍ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
Read more

മഞ്ചേശ്വരത്ത് ഇടതിന് കാര്യമുണ്ട്; ചരിത്രം ചുവപ്പിച്ച സിപിഐ കാലം

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടുത്തെ ജീവിതം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ആ പ്രത്യേകത തന്നെയാണ് ഈ മണ്ഡലത്തെ വേറിട്ട് നിർത്തുന്നതും. കന്നഡ, തുളു, മലയാളം തുടങ്ങി ഭാഷകൾ സംസാരിക്കുന്നവർ തിങ്ങിപ്പാർക്കുന്ന ഒരു ‘മിനി ഇന്ത്യ’യാണ് മഞ്ചേശ്വരമെന്ന് പറയാം. മണ്ഡലം ഇത്തവണ വാർത്തകളിൽ നിറയുന്നത് ബിജെപിക്കായി കെ സുരേന്ദ്രൻ നാലാം തവണയും ഇറങ്ങുന്നതും എസ്ഡിപിഐ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാമാണ്. ഇതിലൊന്നും അധികം ചിത്രങ്ങളിൽ വരാത്ത എൽഡിഎഫ് പക്ഷേ ചരിത്രത്തിൽ അങ്ങനെയല്ലായിരുന്നു. ബിജെപിക്ക് […]
Read more

കാസർകോട് പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ തീപിടിത്തം

കാസർകോട്: ചെറുവത്തൂർ മേഖലയിലെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. കൈതക്കാട് സ്വദേശി യു.കെ. കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പുനരുപയോഗത്തിനായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്, പേപ്പർ, തുണി, ചെരിപ്പ് തുടങ്ങിയ വസ്തുക്കളിലേക്കാണ് തീ പടർന്നത്. ഇതുമൂലം തീ വേഗത്തിൽ വ്യാപിക്കുകയും സ്ഥലത്ത് നിന്ന് കനത്ത കറുത്ത പുകയും ഉയരുകയും ചെയ്തു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്. തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ […]
Read more

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറെന്ന് എസ്ഡിപിഐ; അപരൻ ആരോപണം തള്ളി സി.പി.എ. ലത്തീഫ്

മലപ്പുറം: മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ ആവശ്യമെങ്കിൽ പുനരാലോചന നടത്താൻ തയ്യാറാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ മത്സരരംഗവുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനമെങ്കിലും, പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് നിലപാടുകളിൽ മാറ്റം വരുത്തുന്നത് തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ സഹായിക്കാനാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്ന വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ഈ പ്രതികരണം. ​യുഡിഎഫ് സ്ഥാനാർത്ഥിക്ക് സമാനമായ പേരുള്ള വ്യക്തിയെ മത്സരിപ്പിക്കുന്നത് […]
Read more

ഹോർമുസിൽ കുടുങ്ങിയ കപ്പലുകളിൽ കാസർകോട്ടുകാരായ നാവികരും

കാസർകോട്: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിരവധി കപ്പലുകൾ കുടുങ്ങിയിരിക്കുകയാണ്. ഇവയിൽ കാസർകോട് ജില്ലയിലെ പള്ളിക്കര, ഉദുമ പഞ്ചായത്തുകളിൽ നിന്നുള്ള ക്യാപ്റ്റന്മാർ നിയന്ത്രിക്കുന്ന കപ്പലുകളും ഉൾപ്പെടുന്നു. 23 ദിവസമായി ഇവർ സുരക്ഷിത കേന്ദ്രങ്ങളിൽ നങ്കൂരമിട്ട് കാത്തിരിക്കുകയാണ്. ഇന്ത്യൻ പതാകയിലുള്ള ഏകദേശം 22 കപ്പലുകൾക്ക് പുറമെ നിരവധി വിദേശ കപ്പലുകളിലും ഇന്ത്യൻ നാവികർ കുടുങ്ങിയിരിക്കുകയാണ്. അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ശക്തമായതോടെ പ്രധാന കടൽമാർഗമായ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടു. മിസൈലുകളും ഡ്രോണുകളും […]
Read more
Advertisement
WhiteswanTV Footer