Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആറ് വയസുകാരനെ മർദ്ദിച്ച സംഭവം: സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: ആറുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ മർദ്ദിച്ച രണ്ടാനച്ഛനായ ഷൗക്കത്തലിയുടെ നടപടികൾക്കെതിരെ പോലീസിനോട് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും ഉടൻ റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു.

അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങൾ പ്രകാരം, ഷൗക്കത്തലി കുട്ടിയെ മുഖത്തിന്റെ ഒരു വശത്ത് പാൽക്കവർ വെച്ച് മറുഭാഗത്തെ കവിളിൽ അടിച്ചും, കാലുകൾ വളചെടിച്ച് കഴുത്ത് നിലത്തേക്ക് അമർത്തുകയും, വായയിൽ തുണി തിരുകി ശബ്ദം പുറത്തുവരാതിരിക്കാൻ ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തി. കുട്ടിയുടെ ശരീരത്തിലും തലയിൽ പച്ച നിറത്തിലുള്ള മർദ്ദന പാടുകളും മുറിവുകളും കാണപ്പെടുന്നു.

ഹൈക്കോടതി നിർദ്ദേശപ്രകാരം ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം ആരംഭിച്ചു. പോലീസാണ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തത്, അതുകൊണ്ട് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നും, കേസ് ഒത്ത് തീർക്കാൻ പോലീസ് ശ്രമിച്ചതും ശരിയെന്നും കുട്ടിയുടെ പിതാവ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

Tags :

Recent News

Advertisement
WhiteswanTV Footer