Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ ലക്ഷ്യം? 12,256 ഒഴിവുകള്‍, ഇതാണ് മികച്ച അവസരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും വിവിധ മന്ത്രാലയങ്ങളിലെയും ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ 2026-നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യവ്യാപകമായി 12,256 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവിധ തസ്തികകള്‍ക്കനുസരിച്ച് പ്രായപരിധി 18 മുതല്‍ 32 വയസ് വരെയാണ്. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം പേ ലെവല്‍ 4 മുതല്‍ 8 വരെയുള്ള ശമ്പള സ്‌കെയിലുകളിലാണ് നിയമനം.

ഓണ്‍ലൈന്‍ അപേക്ഷകള്‍ 2026 മേയ് 21 മുതല്‍ സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 22 രാത്രി 11 മണിവരെയാണ്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, മുന്‍ സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസ് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് 100 രൂപയാണ് ഫീസ്.

ടയര്‍-1 പരീക്ഷ 2026 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലും ടയര്‍-2 പരീക്ഷ ഡിസംബറിലും നടക്കും. അപേക്ഷകള്‍ എസ്എസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in വഴിയോ MySSC മൊബൈല്‍ ആപ്പ് വഴിയോ സമര്‍പ്പിക്കാം. വിശദമായ വിജ്ഞാപനവും പരീക്ഷാ സിലബസും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer