Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇ.പി. ജയരാജനും ഭാര്യയ്ക്കുമെതിരെ വീണ്ടും ആരോപണം; വൈദേകം റിസോർട്ടിലെ രേഖകളിൽ മാറ്റം വരുത്താൻ ശ്രമിച്ചെന്ന് ശ്യാംജിത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയ്ക്കുമെതിരെ വീണ്ടും ആരോപണങ്ങളുമായി സഹോദരീപുത്രൻ ശ്യാംജിത്ത് ഇ.പി. വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ പി.കെ. ഇന്ദിര ശ്രമിച്ചെന്നാണ് ശ്യാംജിത്തിന്റെ ആരോപണം. ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് തന്റെ ഭാര്യയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്നും അർഹമായ ആനുകൂല്യങ്ങൾ നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്കെതിരെ വൈദേകം റിസോർട്ട് പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ശ്യാംജിത്ത് ആരോപിച്ചു.

സംഭവത്തിൽ ലേബർ കമ്മീഷണറെ സമീപിച്ചിട്ടുണ്ടെന്നും ശ്യാംജിത്ത് വ്യക്തമാക്കി. സി.പി.ഐ.എം മുൻ എം.എൽ.എ ജെയിംസ് മാത്യു തന്നെ ഭീഷണിപ്പെടുത്തിയെന്നും റിസോർട്ടിൽ നിരവധി പേർക്ക് നിക്ഷേപമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസവും ഇ.പി. ജയരാജനും ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരുന്നു. ശശിധരൻ കർത്തയിൽനിന്ന് പി.കെ. ഇന്ദിര പണം വാങ്ങിയെന്നും ഈ പണം വൈദേകം റിസോർട്ടിൽ നിക്ഷേപിച്ചെന്നുമായിരുന്നു പോസ്റ്റിലെ ആരോപണം. എന്നാൽ, വാർത്ത പുറത്തുവന്നതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആരോപണങ്ങൾ ഉന്നയിച്ചത് താനല്ലെന്നും വിശദീകരിച്ച് പിന്നീട് മറ്റൊരു പോസ്റ്റും ശ്യാംജിത്ത് പങ്കുവെച്ചിരുന്നു.

അതേസമയം, ശ്യാംജിത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച ഇ.പി. ജയരാജൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ശശിധരൻ കർത്തയുടെ പേര് പോലും തന്റെ ഭാര്യയ്ക്ക് അറിയില്ലെന്നും അവരിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഇ.പി. വ്യക്തമാക്കി.

ശ്യാംജിത്തിന്റെ ഭാര്യ റിസോർട്ടിലെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട് നടത്തിയെന്നാണ് ഇ.പി. ജയരാജന്റെ ആരോപണം. സ്വന്തം നിലയിൽ പണം എഴുതിയെടുക്കുകയും ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സഹോദരീപുത്രന്റെ ഭാര്യയായതിനാൽ നടപടിയെടുക്കാതിരിക്കുകയായിരുന്നു. ജനറൽ മാനേജർ എന്ന പേരിൽ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കിയതടക്കമുള്ള പരാതികൾ ഉയർന്നപ്പോൾ നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

വൈദേകം റിസോർട്ടിന്റെ പി.ആർ.ഒ എന്ന പേരിൽ കാർഡ് അച്ചടിച്ച് ശ്യാംജിത്ത് പണം തട്ടിയെന്ന ആരോപണവും റിസോർട്ട് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംജിത്തിന്റെ ഭാര്യയെ കമ്പനിയിൽനിന്ന് പിരിച്ചുവിട്ടതെന്നും അതിനുശേഷമാണ് കമ്പനിയ്‌ക്കെതിരെ വ്യാജ പരാതികൾ നൽകാൻ തുടങ്ങിയതെന്നുമാണ് ഇ.പി. ജയരാജന്റെ വാദം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix