Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘നായാടി മുതൽ നസ്രാണി വരെ’ എന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ പി. ജയരാജൻ; ജാതി രാഷ്ട്രീയത്തെ എതിർക്കണമെന്ന് ആഹ്വാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: പുന്നപ്ര–വയലാർ രക്തസാക്ഷി വാരാചരണത്തിനിടെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ജാതി രാഷ്ട്രീയത്തെയും മതവർഗീയതയെയും എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാകാൻ വെള്ളാപ്പള്ളി മലബാറിൽ പ്രഖ്യാപനം നടത്തിയെന്നും പി. ജയരാജൻ വിമർശിച്ചു.

‘നായാടി മുതൽ നമ്പൂതിരി വരെ’ ഒന്നിക്കണമെന്നാണ് ബി.ജെ.പി പറയുന്നതെങ്കിൽ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമോചന പ്രക്ഷോഭകാലത്തെ സി. കേശവന്റെ പ്രസംഗം വെള്ളാപ്പള്ളി നടേശൻ കേൾക്കണമെന്നും ജയരാജൻ പറഞ്ഞു. വെള്ളാപ്പള്ളി ശ്രീനാരായണ ദർശനങ്ങളെയാണോ പിന്തുടരുന്നതെന്ന ചോദ്യം ഉയർത്തിയ അദ്ദേഹം ഇക്കാര്യം തുറന്നുകാട്ടപ്പെടണമെന്നും ആവശ്യപ്പെട്ടു.

എസ്.എൻ.ഡി.പി യോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജനറൽ സെക്രട്ടറി നടത്തിയ പ്രഖ്യാപനത്തെയും പി. ജയരാജൻ വിമർശിച്ചു. യോഗത്തെ ശക്തിപ്പെടുത്താൻ മലബാറിലേക്ക് ഒരു യാഗാശ്വത്തെ കെട്ടഴിച്ചുവിട്ടിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുകയല്ല, മറിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാവുകയാണ് ഇതിന്റെ ലക്ഷ്യമെന്നായിരുന്നു ജയരാജന്റെ വിമർശനം. എന്നാൽ, ആ യാഗാശ്വത്തെ പിടിച്ചുകെട്ടിയിട്ടുണ്ടെന്നും അതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.

ജാതി രാഷ്ട്രീയത്തെ സി.പി.ഐ.എം എക്കാലവും എതിർത്തിട്ടുണ്ടെന്നും പി. ജയരാജൻ വ്യക്തമാക്കി. സി. കേശവനിൽനിന്ന് ഇന്നത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എത്രത്തോളം അകലെയാണെന്നും അദ്ദേഹം ചോദിച്ചു. രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി ജാതി രാഷ്ട്രീയത്തിനും മതവർഗീയതയ്ക്കുമെതിരായ പാരമ്പര്യം ഓർമിക്കണമെന്നും ജയരാജൻ ആഹ്വാനം ചെയ്തു.

അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനയോട് വേണ്ടവിധത്തിൽ പ്രതികരിക്കാതിരുന്നതിനെ സി.പി.ഐ.എം വിലയിരുത്തിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു വിലയിരുത്തൽ. പിണറായി വിജയന്റെ വാഹനത്തിൽ വെള്ളാപ്പള്ളി നടേശൻ യാത്ര ചെയ്തതും നേരത്തേ വിവാദമായിരുന്നു.

വെള്ളാപ്പള്ളി വിഷയത്തിൽ പാർട്ടിയിലെ വിവിധ നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് പി. ജയരാജന്റെ വിമർശനം. ആലപ്പുഴയിൽ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലും എസ്.എൻ.ഡി.പി യോഗത്തിൽ സംഘപരിവാർ സ്വാധീനം വർധിക്കുന്നതിനെ പ്രതിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി പ്രവർത്തകർ എസ്.എൻ.ഡി.പി യോഗത്തിനുള്ളിൽ സജീവമായി ഇടപെട്ട് അതിന്റെ പ്രവർത്തനങ്ങളിൽ മതേതര സ്വഭാവം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix