കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് മുനിർത്തിയാണ് വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആര്‍എ) ബില്‍ മാറ്റിവെച്ചതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ക്രൈസ്തവ സമൂഹം നിരന്തരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേർത്തു. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുമായി പ്രശ്‌നത്തിലായാല്‍ രാജ്യത്ത് സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേക്കുമായി എത്തിയ ബിജെപി നേതാക്കളെ പുരോഹിതർ സ്വീകരിച്ചതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
എഫ്‌സിആര്‍എ ബില്ലില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേരത്തെ അറിയിച്ചിരുന്നു. ഈശോ സ്വന്തം പ്രിയപ്പെട്ടവരാലാണ് പീഡിപ്പിക്കപ്പെട്ടത്. സഭയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തളര്‍ന്നു പോകും. അവര്‍ ഇല്ലാതെയാകുമെന്നും പറഞ്ഞിരുന്നു. വിദേശത്തുനിന്നുള്ള ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതില്‍ കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026 മാര്‍ച്ച് 25നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.




