Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

സിഎംആർഎൽ–എക്സാലോജിക് കേസ്; വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ റെയ്ഡിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയാണെന്ന് ഇഡി. റെയ്ഡിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണ നടപടിയല്ലെന്നും ഇഡി വ്യക്തമാക്കി. കേസിൽ വീണ ടി.ക്കെതിരെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാർത്താക്കുറിപ്പിൽ പരാമർശങ്ങൾ നടത്തിയതെന്നും ഇഡി അറിയിച്ചു. കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വീണ ടി.ക്കെതിരെ ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് […]
Read more

ഭാര്യയുടെ ബന്ധുക്കളുടെ മർദനം; ഡൽഹിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു

ന്യൂഡൽഹി: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഭാര്യയുടെ ബന്ധുക്കളെത്തി ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് വെള്ളിയാഴ്ച ദാരുണ സംഭവം നടന്നത്. 31കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ വിനയ് ഗുപ്തയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ രേഖയെയും രണ്ട് സഹോദരന്മാരെയും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുദ്ധ് വിഹാർ സ്വദേശിനിയായ രേഖയെ മൂന്നര വർഷം മുമ്പാണ് വിനയ് വിവാഹം കഴിച്ചത്. ലക്ഷ്മി പാർക്കിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. ഐടി […]
Read more

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും വെട്ടിക്കൊന്നു; പ്രതിക്കായി തിരച്ചിൽ

ഗാസിയാബാദ്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും 16 വയസ്സുള്ള മകളെയും വെട്ടിക്കൊലപ്പെടുത്തി 40കാരൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഡെൽറ്റ കോളനിയിലാണ് സംഭവം. ആക്രമണത്തിൽ ഒമ്പത് വയസ്സുള്ള ഇളയ മകൾക്കും ഗുരുതരമായി പരിക്കേറ്റു. രാജീവ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഭാര്യ ശിവാനി (38), മൂത്ത മകൾ നികിത (16) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി രാജീവും ഭാര്യ ശിവാനിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. […]
Read more

ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽ നിന്ന് സ്വകാര്യ ബസിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഹുസൈന്റെ ഭാര്യ ഫൗസിയ (37)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ നിന്ന് കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോകുകയായിരുന്ന തൊഴിലാളികളാണ് പുഴയിൽ ചാക്ക് കണ്ടെത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച […]
Read more

15 വർഷമായി ഒളിവിൽ; 72കാരനായ പിടികിട്ടാപ്പുള്ളി മഥുരയിൽ പിടിയിൽ

ഡൽഹി: കഴിഞ്ഞ 15 വർഷമായി ഡൽഹി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 72കാരനായ കുപ്രസിദ്ധ കുറ്റവാളിയെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടി. രാജസ്ഥാൻ സ്വദേശിയായ ഹരി സിംഗ് ഷെഖാവത്താണ് അറസ്റ്റിലായത്. നേരത്തെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. 2009ൽ ഡൽഹിയിലെ കരോൾബാഗിൽ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഷെഖാവത്ത് പ്രതിയായത്. രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ രാജു തെഹാതിന്റെ സംഘത്തിലെ അംഗമായിരുന്നു ഇയാൾ. സംഘത്തിലെ മറ്റ് ചിലർ വ്യവസായിയുടെ […]
Read more

നാല് പെൺകുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് വധശിക്ഷ

മധുര: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുവിശേഷ പ്രസംഗകന് വധശിക്ഷ. തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതിയാണ് തേവർകുളം സ്വദേശി എസ്. അബ്രഹാമിന് (47) വധശിക്ഷ വിധിച്ചത്. നാല് ഇരകൾക്കും 10 ലക്ഷം രൂപ വീതം പിഴത്തുക നൽകാനും കോടതി ഉത്തരവിട്ടു. 2022ലാണ് സംഭവം പുറത്തറിയുന്നത്. തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരി പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയപ്പോഴാണ് അബ്രഹാം കുട്ടിയെ പീഡിപ്പിച്ചത്. പള്ളിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയായിരുന്നു പീഡനം. കുട്ടി വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം […]
Read more

ഭാര്യയെ തിരികെ ലഭിക്കാൻ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കാനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയതായി പരാതി. ഒഡീഷയിലെ തേബദമുണ്ഡ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം വെട്ടിയെടുത്ത തല വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ശത്രുഘ്ന സാഹു (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തേബദമുണ്ഡ സ്വദേശിയായ സന്തോഷ് ഖർസെൽ (45) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 മുതൽ സന്തോഷിനെ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 21ന് ബഗഡ ഗ്രാമത്തിലെ കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സന്തോഷിനെ അവസാനമായി […]
Read more

നാല് വയസ്സുകാരിക്ക് മുന്നിൽ ലൈംഗിക വൈകൃതം; പിതാവിനെതിരെ പോക്സോ കേസ്

കൊല്ലം: നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പരാതിയിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും നൽകിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു. കുട്ടിയുടെ കൗൺസിലിംഗ് പൂർത്തിയാക്കി മൊഴി വീണ്ടും രേഖപ്പെടുത്തിയതിന് […]
Read more

കുടുംബസ്വത്ത് തർക്കം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ: കുടുംബസ്വത്ത് വീതംവെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. കരുവാറ്റ വാലുചിറ വീട്ടിൽ രാജീവ് (43) നെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി കുന്നേൽതറയിൽ പ്രബലേഷ് (38)ന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. ആയുധനിയമപ്രകാരമുള്ള ഏഴ് വർഷം തടവും തെളിവ് […]
Read more

കുട്ടികൾക്ക് വിൽക്കാൻ കഞ്ചാവ് സൂക്ഷിച്ചു; 21കാരൻ പിടിയിൽ

തൃശ്ശൂർ: കുട്ടികൾക്കും യുവാക്കൾക്കും വിൽക്കാനായി കഞ്ചാവ് സൂക്ഷിച്ച യുവാവിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള കനകക്കുന്ന് സ്വദേശി പള്ളിക്കൂട്ടം വീട്ടിൽ പ്രണവ് (21) ആണ് അറസ്റ്റിലായത്. മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. കുട്ടികൾക്ക് കഞ്ചാവ് വിൽക്കാൻ സൂക്ഷിച്ചതിന് എൻഡിപിഎസ് നിയമപ്രകാരമുള്ള വകുപ്പുകൾക്ക് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 കൂടി ചുമത്തി പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാള […]
Read more

Recent News

Advertisement
WhiteswanTV Footer