Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: മധ്യവയസ്കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൂങ്ങോട് പാണന്റെ വിള വീട്ടിൽ ജോസ് പോൾ (42), ജോൺ പോൾ (40), മൂങ്ങോട് വെമ്പാലോട് വീട്ടിൽ റിജിൻ (40) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂങ്ങോട് സ്വദേശി ജോബി (51) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഒറ്റൂർ മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപമാണ് സംഭവം. ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജോബിയെ മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് […]
Read more

ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ

മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. സംഭവത്തിൽ അസം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റിലായത്. തിരൂരിൽ ഇന്നലെയാണ് സംഭവം. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇതിനിടെ യുവതി കുതറി രക്ഷപ്പെട്ടെന്നുമാണ് സഹയാത്രികർ ആർപിഎഫ് ഉദ്യോഗസ്ഥനെ അറിയിച്ചത്. എന്നാൽ സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ആർപിഎഫ് എഎസ്ഐയെയാണ് യുവാവ് […]
Read more

സുകുമാരക്കുറുപ്പ് മരിച്ചു? കേസ് അവസാനിപ്പിക്കാൻ പോലീസ്; ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരള പൊലീസിന്റെ ഉറക്കം കളയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി വിവരം. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്കു മുമ്പ് കുറുപ്പ് മരിച്ചിരിക്കാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. വൈകാതെ അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. പുതിയ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് ഉടൻ റിപ്പോർട്ട് നൽകും. ഉന്നത ആലോചനയ്ക്ക് ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനമാകുക. തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു […]
Read more

ഇൻസ്റ്റാഗ്രാം വഴി പരിചയം; ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ഗുജറാത്ത്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതിന് പിന്നാലെ വൽസാദ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് കൗമാരക്കാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വൽസാദിലെ തീരദേശ മേഖലയായ തിഥലയിൽ സായിബാബ ക്ഷേത്രത്തിന് സമീപം ഓഗസ്റ്റ് 23ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മ വൽസാദ് സിറ്റി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഏകദേശം രണ്ട് വർഷം […]
Read more

കുന്നംകുളത്ത് പൊലീസിന് നേരെ ആക്രമണം; കാപ്പ പ്രതിയുൾപ്പടെ പിടിയില്‍

തൃശ്ശൂർ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനെത്തിയ കുന്നംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗുരുവായൂർ സ്വദേശി അദീപ് (28)നെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ അദീപും സംഘവും ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്ക് പരിക്കേറ്റു. കഴുത്തിന് […]
Read more

മലപ്പുറം പോത്തുകലിൽ ഭാര്യയെ അടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: പോത്തുകൽ അപ്പൻകാപ്പ് നഗറിൽ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷ (32) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ പലതവണ വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ സുരേഷ് നിഷയെ പലതവണ മർദ്ദിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. മേലെ മുണ്ടേരി […]
Read more

മിനി സൂപ്പർമാർക്കറ്റിൽ മോഷണം; 49കാരൻ പെരിന്തൽമണ്ണയിൽ പിടിയിൽ

വയനാട്: തവിഞ്ഞാൽ യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കീഴാറ്റൂർ പട്ടിക്കാട് കാരാടാൻ വീട്ടിൽ മൊയ്തീൻകുട്ടി (49)യെയാണ് തലപ്പുഴ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് പെരിന്തൽമണ്ണയിൽനിന്ന് പിടികൂടിയത്. ജൂലൈ 30ന് അർധരാത്രിയോടെയാണ് മോഷണം നടന്നത്. സൂപ്പർമാർക്കറ്റിന്റെ പിൻവശത്തെ വാതിൽ തകർത്താണ് പ്രതി അകത്തുകയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപയും ഏകദേശം 2,000 രൂപ വിലവരുന്ന സാധനങ്ങളും മോഷ്ടിച്ചതായാണ് കേസ്. തലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ […]
Read more

ട്രെയിനിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; അന്വേഷണം ചെന്നൈയിലേക്ക്

ആഗ്ര/ചെന്നൈ: ആഗ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. സ്ത്രീയെ ചെന്നൈയിലെ ഒരു വാടകവീട്ടിൽ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഓഗസ്റ്റ് ആറിന് ഡൽഹിയിലേക്ക് പോകുന്ന തമിഴ്നാട് എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാതെ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. സ്യൂട്ട്കേസിൽ നിന്ന് പുറത്തേക്ക് എന്തോ തള്ളിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹഭാഗങ്ങളാണെന്ന് കണ്ടെത്തിയത്. സ്യൂട്ട്കേസിനുള്ളിൽ ചെന്നൈ […]
Read more

മാൻകൊമ്പും ഇരുതലമൂരിയുമായി ഒമ്പത് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മാൻകൊമ്പും ഇരുതലമൂരിയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകരയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. കുറുക്കന്റെ രോമവുമായി മറ്റൊരു സംഘത്തെയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ എറണാകുളം ചിലവന്നൂർ സ്വദേശി ജയൻ (57), വടുതല ബ്രിഡ്ജ് റോഡ് സ്വദേശി മനോജ് (50), കോട്ടയം ഏറ്റുമാനൂർ സ്വദേശി പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി സ്വദേശി ഷിജുലാൽ (42), ജിംഷിൻ (32) എന്നിവരുണ്ട്. അറക്കുന്നിലെ ജ്യൂസ് കടയിൽ വച്ച് ഇവ വിൽക്കാൻ […]
Read more

വാച്ച് മോഷ്ടിച്ചെന്ന് ആരോപണം; 12കാരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ പിതാവിന്റെ സഹോദരനും ഭാര്യയും മകനും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കിഴക്കോത്ത് സ്വദേശിയായ കുട്ടിയെ പിതാവിന്റെ സഹോദരൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് കൊടുവള്ളി പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിക്കുകയും മുറിവുകളിൽ നാരങ്ങാനീരും ഉപ്പും പുരട്ടുകയും ചെയ്തതായി കുട്ടിയുടെ സഹോദരൻ പറഞ്ഞു. കൈവിരലുകളിലും കാലിലെ വിരലുകളിലും ഈർക്കിൽ കുത്തിക്കയറ്റിയതായും അദ്ദേഹം ആരോപിച്ചു. മർദനത്തിനിടെ കുട്ടി […]
Read more

Recent News

Advertisement
WhiteswanTV Footer