Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

വർക്കലയിൽ അനധികൃത മത്സ്യബന്ധനം; മത്സ്യത്തൊഴിലാളികളും ബോട്ട് ജീവനക്കാരും ഏറ്റുമുട്ടി

വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും വലിയ ബോട്ട് ഉടമകളും ജീവനക്കാരും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടഞ്ഞ് പിടിച്ചെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്. ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേശ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് […]
Read more

പിഎസ്‌സി നിയമന ക്രമക്കേട്; വിശദീകരണം ഗവർണർ തേടി

തിരുവനന്തപുരം: പിഎസ്‌സി നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടു. പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടി. വെള്ളിയാഴ്ച വൈകീട്ട് ലോക്ഭവനിലെത്തിയ പിഎസ്‌സി സെക്രട്ടറിയോട് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചാണ് ഗവർണർ ചോദിച്ചത്. ആഭ്യന്തര അന്വേഷണം നടത്തിയതും സ്വീകരിച്ച നടപടികളും സെക്രട്ടറി വിശദീകരിച്ചു. ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണവുമായി പിഎസ്‌സി പൂർണമായി സഹകരിക്കുന്നുണ്ടെന്നും സെക്രട്ടറി അറിയിച്ചു. പരീക്ഷകളും നിയമനങ്ങളും സംബന്ധിച്ച പരാതികളിൽ പിഎസ്‌സി ആഭ്യന്തര വിജിലൻസ് […]
Read more

ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പൊലീസ് കേസെടുത്തു

പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയെന്ന പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് ആളുകളിൽ നിന്ന് പണം വാങ്ങിയതെന്നാണ് പരാതി. പല ജില്ലകളിൽ നിന്നുള്ളവർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. 5,000 മുതൽ 10,000 രൂപ വരെയാണ് പലരിൽനിന്നായി തട്ടിയെടുത്തതെന്നാണ് പരാതി. കൊല്ലം സ്വദേശികൾ ഉൾപ്പെടെയുള്ള സംഘം ഇന്ന് ക്ഷേത്രത്തിലെത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന വിപിൻ ദാസ് എന്നയാൾ സമൂഹമാധ്യമങ്ങളിലൂടെ വള്ളസദ്യയുടെ പരസ്യം […]
Read more

തുറവൂർ റെയിൽവേ സ്റ്റേഷനിൽ 4 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

പത്തനംതിട്ട: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ സുരേഷ് (24), അച്ചു ശശി (20), ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കാത്തുനിൽക്കുന്നതിനിടെയാണ് യുവാക്കളെ പിടികൂടിയത്.കുത്തിയതോട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് […]
Read more

മലബാർ ഗോൾഡ് ഷോറൂമിനെതിരെ സ്വർണ തട്ടിപ്പ് പരാതി

റായ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിനെതിരെ സ്വർണ തട്ടിപ്പ് പരാതി. സംഭവത്തിൽ ഷോറൂം മാനേജർ, കാരറ്റോമീറ്റർ ഓപ്പറേറ്റർ, മറ്റ് ജീവനക്കാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സ്വർണം വിൽക്കാനെത്തിയ പർവീന്ദർ സിംഗ് എന്ന ഉപഭോക്താവിന്റെ 22 കാരറ്റ് ഹോൾമാർക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് മാത്രമാണെന്നും ഹോൾമാർക്ക് ഇല്ലെന്നും ഷോറൂം ജീവനക്കാർ പറഞ്ഞെന്നാണ് പരാതി. സംശയം തോന്നിയതിനെ തുടർന്ന് പർവീന്ദർ സിംഗ് സ്വർണം വാങ്ങിയ പ്രദേശത്തെ കടയിലെത്തി. കടയുടമ സാഗർ കേസാരിക്കൊപ്പം ബ്രേസ്ലെറ്റ് […]
Read more

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു

പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി പരാതി. പ്രത്യേക പാസ് നൽകാമെന്ന് പറഞ്ഞ് 3,000 മുതൽ 5,000 രൂപ വരെ ഓൺലൈനായി വാങ്ങിയ ശേഷം സദ്യ നൽകാതെ കബളിപ്പിക്കുകയാണെന്നാണ് പരാതി. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറയുന്നു. പണം നൽകിയ ശേഷം സദ്യയ്ക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി പലരും തിരിച്ചറിഞ്ഞത്. ഒരു കുടുംബം സദ്യയ്ക്കായി എപ്പോൾ എത്തണമെന്ന് തട്ടിപ്പ് സംഘത്തോട് രണ്ട് ദിവസമായി അന്വേഷിച്ചെങ്കിലും ഓരോ തവണയും വ്യത്യസ്ത മറുപടിയാണ് ലഭിച്ചത്. സംശയം […]
Read more

രാജസ്ഥാനിൽ സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം

ജയ്പുർ: രാജസ്ഥാനിൽ സർക്കാർ സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായതായി ആരോപണം. ജയ്പൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാനെത്തിയ സംഘത്തെയാണ് ഒരു വിഭാഗം ആളുകൾ തടഞ്ഞ് ആക്രമിച്ചതെന്ന് സിജെപി നേതാവ് അശുതോഷ് രങ്ക ആരോപിച്ചു. താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്നതായി പറയപ്പെടുന്ന സർക്കാർ സ്കൂളിന്റെ സ്ഥിതി പരിശോധിക്കാനാണ് സംഘം എത്തിയത്. അശുതോഷ് രങ്കയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തതായും […]
Read more

കുന്നംകുളത്ത് യുവാക്കളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളം പഴഞ്ഞി പെരുംതുരുത്തി സെന്ററിൽ യുവാക്കളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുംതുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെരുംതുരുത്തി സെന്ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനോടും സുഹൃത്ത് അലിയോടും പ്രതികൾ സ്കൂട്ടറിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം […]
Read more

ട്രാന്‍സ്‌ജെന്‍ഡറെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുംബൈ: ട്രാൻസ്ജെൻഡറാണെന്ന് വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അനിൽ ശേഷ്‌റാവു ഷിൻഡെ (28) ആണ് മുംബൈയിലെ പൊവയ് മേഖലയിൽ അറസ്റ്റിലായത്. കുട്ടിയുണ്ടാകാനുള്ള പ്രത്യേക പൂജ നടത്താമെന്ന് പറഞ്ഞാണ് പ്രതി യുവതിയുടെ വീട്ടിൽ പ്രവേശിച്ചതെന്ന് പൊലീസ് അറിയിച്ചു. ദോഷം മാറ്റാമെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് 2,000 രൂപയുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഭർത്താവിനും പ്രായമായ ബന്ധുവിനുമൊപ്പമാണ് […]
Read more

പത്തനംതിട്ടയിൽ സ്കൂട്ടർ യാത്രികനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

പത്തനംതിട്ട: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. നാരങ്ങാനം തെക്കേത്തടത്തിൽ വീട്ടിൽ ജിനുവിനാണ് (48) ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ അന്ത്യാളങ്കാവ് മാർത്തോമാ പള്ളിക്ക് സമീപമായിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ജിനുവിനെ കാർ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. […]
Read more

Recent News

Advertisement
WhiteswanTV Footer