Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

കൊല്ലത്ത് ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി വിറ്റെന്ന പരാതി; മകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെ, നാല് വയസുകാരിയായ മകളുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ്. കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷമാകും മൊഴി രേഖപ്പെടുത്തുക. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ പരിഗണിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. നാല് വയസുകാരിയായ മകൾക്ക് മുന്നിൽ ഭർത്താവ് ലൈംഗിക വൈകൃതം കാട്ടിയെന്ന് അമ്മ […]
Read more

‘ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ MDMAയും; പരിഹാസവുമായി ജോയ് മാത്യു

‌കൊച്ചി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ നാലുപേർ പിടിയിലായ സംഭവത്തിൽ പരിഹാസ കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ എംഡിഎംഎയുമായി നിൽക്കും തൊടുപുഴ സഖാക്കളെ കാണുമ്പോൾ ഇടുക്കി ഗോൾഡ് ഒക്കെ എന്ത്?’ ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഡിവൈഎഫ്ഐ തെക്കും ഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, അർഷിദ്, ആഷിഖ്, നിയാൻ എന്നിവരാണ് ലഹരിയുമായി പിടിയിലായത്. അർഷിദ് നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അന്ന് സ്റ്റേഷൻ […]
Read more

കരുവാറ്റ കൊലപാതകം; പിടിക്കപ്പെട്ടാലും രക്ഷപ്പെടാൻ ‘പ്ലാൻ ബി’

ആലപ്പുഴ: കരുവാറ്റയിലെ 67കാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ പിടിക്കപ്പെട്ടാൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൗമാരക്കാർ ‘പ്ലാൻ ബി’ തയ്യാറാക്കിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മരുന്ന് വാങ്ങാനാണ് ഹരിപ്പാട്ടെത്തിയതെന്നും പൊലീസിനോട് പറയാൻ ഇവർ പരസ്പരം തീരുമാനിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ ചാറ്റുകൾ പരിശോധിച്ചതോടെ ആസൂത്രണം പൊളിഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സ്വന്തം പിതാവിന്റെ മേൽ ചുമത്താനും കൗമാരക്കാരി ശ്രമിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. വാട്സാപ്പിൽ സൂക്ഷിച്ചിരുന്ന ഓഡിയോ സന്ദേശങ്ങളും അന്വേഷണത്തിൽ നിർണായക തെളിവായി. പിടിക്കപ്പെട്ടാലും […]
Read more

വീൽചെയറിലിരുന്ന അമ്മയെ ട്രാക്കിലേക്ക് തള്ളിയിട്ട് കൊന്നു; മകൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ മനവൂർ റെയിൽവേ സ്റ്റേഷന് സമീപം അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ കൊലപ്പെടുത്തി. ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരനായ പാർത്ഥസാരഥി (44) ആണ് അമ്മ പദ്മാവതി (71)യെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. വീൽചെയറിലിരുന്ന അമ്മയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. യേലഗിരി എക്സ്പ്രസ് ഇടിച്ചാണ് പദ്മാവതി മരിച്ചത്. ട്രാക്കിന് സമീപം വീൽചെയർ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവത്തിന് […]
Read more

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന് ക്രൂരപീഡനം; മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കുട്ടിക്കാണ് പിതാവിന്റെ ബന്ധുക്കളിൽ നിന്ന് പീഡനം നേരിട്ടത്. സംഭവത്തിൽ പിതൃസഹോദരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. വാച്ച് കാണാതായതിനെ തുടർന്ന് കുട്ടിയെ സംശയിച്ച ബന്ധുക്കൾ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയിട്ടെന്നും കണ്ണിൽ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തിൽ ഈർക്കിൽ കയറ്റിയെന്നും പരാതിയുണ്ട്. രാത്രി 11 മണിയോടെ കൈകാലുകളിലെ കെട്ടിന്റെ മുറുക്കം കുറഞ്ഞപ്പോൾ കുട്ടി രക്ഷപ്പെടുകയായിരുന്നു. ടെറസിനോട് ചേർന്ന കവുങ്ങിലൂടെ […]
Read more

മുൻ കാമുകിയെ ബലാത്സം​ഗം ചെയ്ത് കൊല്ലുമെന്ന് ചാറ്റ്ജിപിടിയോട് പറഞ്ഞു; യുവാവ് അറസ്റ്റിൽ!

ഫ്ലോറിഡ: മുൻ കാമുകിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട 25കാരനെ ഫ്ലോറിഡയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഡാരെൻ ഷൗ എന്ന ഫിനാൻഷ്യൽ അനലിസ്റ്റാണ് പിടിയിലായത്. കാമുകിയെ കൊലപ്പെടുത്താനുള്ള പദ്ധതി ഇയാൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റിയുമായി പങ്കുവെച്ചിരുന്നു. ഈ വിവരങ്ങൾ ചാറ്റ്ജിപിറ്റിയുടെ മാതൃകമ്പനിയായ OpenAI എഫ്ബിഐയ്ക്ക് കൈമാറിയതോടെയാണ് ഇയാൾ കുടുങ്ങിയത്. ആറുമാസത്തെ പ്രണയബന്ധത്തിന് ശേഷം കാമുകി ബന്ധം അവസാനിപ്പിച്ചതോടെയാണ് ഡാരെൻ ഷൗ ചാറ്റ്ജിപിറ്റിയുമായി സംസാരിക്കാൻ തുടങ്ങിയത്. കാമുകിയെക്കുറിച്ചും, അവളുടെ ഹോബികളെക്കുറിച്ചുമൊക്കെയാണ് ഷൗ ആദ്യം സംസാരിച്ചത്. എന്നാൽ പിന്നീട് മുൻ കാമുകിയെ […]
Read more

സ്ത്രീകളെ അധിക്ഷേപിച്ച കേസ്; മെൻസ് അസോസിയേഷൻ വട്ടിയൂർക്കാവ് പ്രസിഡന്റ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, മറ്റ് കേസുകളിൽ ഉൾപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14ന് രാത്രി വനിതാ ശിശു വികസന […]
Read more

ഇലന്തൂർ നരബലിക്കേസ് പ്രതിയിൽനിന്ന് ഹാഷിഷ് പിടികൂടി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽനിന്ന് ആറ് ഗ്രാം ഹാഷിഷ് പിടികൂടി. നരബലിക്കേസിന്റെ വിചാരണ നടന്ന കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹാഷിഷ് കണ്ടെത്തിയത്. പനമ്പിള്ളി നഗറിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസം വിചാരണയ്ക്ക് ശേഷം ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ട് മടക്കിപ്പിടിച്ച നിലയിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുണ്ടിന്റെ മടിക്കുത്തിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി ഒളിപ്പിച്ചിരുന്ന […]
Read more

കൊച്ചി വിമാനത്താവളത്തിൽ യുവതിക്ക് നേരെ അതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവതിയോട് അതിക്രമം. മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് നെടുമ്പാശ്ശേരി പൊലീസ്. കണ്ണൂർ സ്വദേശി സന്തോഷിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതി നിലവിൽ അയർലൻഡിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയോട് മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക അധിക്ഷേപം നടത്തുകയും ചെയ്തെന്നാണ് കേസ്. സന്തോഷിനെതിരെ BNS 75(2), 75(1)(iv), 351(2), 79 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സന്തോഷിനൊപ്പം ഉണ്ടായിരുന്ന ഉമർ മഗ്ദൂമി, ഷിജോയ് തോംസൺ എന്നിവരും കേസിലെ […]
Read more

കാറിന് സൈഡി കൊടുത്തില്ല; ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥനും ഡ്രൈവർക്കും മർദനം

കോഴിക്കോട്: തൊണ്ടയാടിൽ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനും ഡ്രൈവർക്കും മർദനം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ പി.ജി. ഉൻമേഷിനും ഡ്രൈവർ പ്രമോദിനുമാണ് മർദനമേറ്റത്. ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിൽ എത്തിക്കാനായി വകുപ്പ് വാഹനത്തിൽ പോകുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ എത്തിയ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ചേവായൂർ സ്വദേശി സജീവ് രാജാണ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും മർദിച്ചതെന്നാണ് ആരോപണം. ഇയാൾ വാഹനത്തിന്റെ ജനൽ അടിച്ചുതകർത്തതായും പരാതിയുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer