കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നടപടി.
അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കോടതി അന്വേഷണസംഘത്തോട് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.




