Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ഷെബീ റുഷ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസമായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കേസിലെ മുഖ്യപ്രതിക്കൊപ്പം സ്വർണം പങ്കിട്ടെടുത്തത് ഷെബീ റുഷ്ദാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ സ്വർണം പൂർണമായും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അതേസമയം, എടക്കര പൊലീസ് സ്റ്റേഷനിൽ നേരത്തെ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ എടക്കര പൊലീസും നേരത്തെ ഷെബീ റുഷ്ദിനെതിരെ കേസ് രജിസ്റ്റർ […]
Read more

ബെംഗളൂരുവിൽ മകനും ഭർത്താവും മരിച്ച നിലയിൽ; ഭാര്യ പിടിയിൽ

ബെംഗളൂരു: കുടുംബവഴക്കിനിടെ ഭർത്താവിനെയും പിഞ്ചുമകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗട്ടേ ഭാസവേശ്വർ നഗറിൽ താമസിച്ചിരുന്ന ഹരിണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരിണി പിന്നീട് കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ് 34കാരനായ അഭിനന്ദനെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം പൊലീസിനുണ്ടായത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് ഹരിണിയും അഭിനന്ദനും […]
Read more

വിഹിതമായി കിട്ടിയ ഭൂമി വിൽക്കാൻ തയ്യാറായില്ല; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് ഭാര്യയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ റാംപൂരിലാണ് ക്രൂരമായ സംഭവം. നസ്രീൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഇസ്രാർ അറസ്റ്റിലായി. നസ്രീന്റെ ശരീരത്തിലുടനീളം നിരവധി പരിക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതിൽ ഏറെയും പൊള്ളലേറ്റതിനെ തുടർന്നുണ്ടായ മുറിവുകളായിരുന്നു. ശരീരത്തിലെ ആറിടങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിച്ചതായും കണ്ടെത്തി. മാതാപിതാക്കളിൽ നിന്ന് കുടുംബവിഹിതമായി ലഭിച്ച ഭൂമി വിൽക്കാൻ നസ്രീൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഇസ്രാർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഭൂമി വിൽക്കണമെന്ന് […]
Read more

രാമക്ഷേത്ര സംഭവനക്കൊള്ള കേസ് ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും ക്ലീൻ ചിറ്റ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട കേസിൽ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ ട്രസ്റ്റി അനിൽ മിശ്രയ്ക്കും പ്രത്യേക അന്വേഷണ സംഘം (എസ്.ഐടി) ക്ലീൻ ചിറ്റ് നൽകിയതായി റിപ്പോർട്ട്. ഇരുവർക്കുമെതിരെ കേസിൽ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് എസ്.ഐ.ടി.യുടെ അന്തിമ റിപ്പോർട്ടിലുള്ളത്. അന്തിമ റിപ്പോർട്ട് തുടർനടപടികൾക്കായി ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിന് കൈമാറി. സംഭാവന മോഷണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ജൂൺ 27-ന് ചമ്പത് റായിയും അനിൽ മിശ്രയും ട്രസ്റ്റിലെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. തുടർന്ന് […]
Read more

സ്ത്രീകളെ അധിക്ഷേപിച്ചു; മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച റീസർജ്- ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയുമാണ് ഇയാൾ അധിക്ഷേപിച്ചത്. തിരുവനന്തപുരം സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് വീഡിയോയിലൂടെ റീസർജ്- ഫ്രീഡം അറ്റ് മിഡ്നൈറ്റ് പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ അജിത് ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നു. പിന്നാലെ വനിതാ ശിശുവികസന […]
Read more

കരിപ്പൂരിൽ 10 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്തവിൽപ്പനക്കാരനുമായ സിദ്ധാന്ത് സാബർ (28), പള്ളിക്കൽ ഉണ്യാൽപറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കൽ ബസാർ കരുവീട്ടിൽ മുസ്തഫ (47) എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡീഷയിൽ നിന്ന് രഹസ്യമായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവ് […]
Read more

നടുറോഡിലെ തർക്കം പരിഹരിക്കാൻ ശ്രമം; വിദ്യാർഥിയെ വനിതാ എസ്‌ഐ മർദിച്ചതായി പരാതി

ബെംഗളൂരു: ബെംഗളൂരു കൃഷ്ണരാജപുരത്ത് നടുറോഡിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച വിദ്യാർഥിയെ വനിതാ ട്രാഫിക് എസ്‌ഐ മർദിച്ചതായി പരാതി. കെആർ പുരം ട്രാഫിക് സ്റ്റേഷനിലെ വനിതാ എസ്‌ഐ നയനയാണ് നാട്ടുകാർ നോക്കിനിൽക്കെ രാഹുൽ എന്ന വിദ്യാർഥിയുടെ മുഖത്തടിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ രാഹുലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതായും റിപ്പോർട്ടുണ്ട്. ഈ മാസം 12ന് രാവിലെ 8.20ഓടെയാണ് സംഭവം. കെആർ പുരത്തെ ബട്ടരഹള്ളി റോഡിലെ സിഗ്നലിൽ രണ്ട് കാറുടമകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുവഴി കടന്നുപോകുകയായിരുന്ന […]
Read more

കഞ്ചാവുമായി പിടിയിലായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചു; ഓടിച്ചിട്ട് പിടിച്ച് പൊലീസും നാട്ടുകാരും

ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് ഇയാളെ പിടികൂടി. അരിക്കുഴ ചക്കാലയിൽ വീട്ടിൽ ശ്രീകാന്ത് (25) ആണ് നാടകീയ രംഗങ്ങൾക്കൊടുവിൽ വീണ്ടും പൊലീസ് കസ്റ്റഡിയിലായത്. അരീപ്പറമ്പ് ഇ.കെ. കവലയ്ക്ക് സമീപത്തുനിന്ന് ശനിയാഴ്ച അർത്തുങ്കൽ പൊലീസാണ് ശ്രീകാന്തിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ പരിശോധനയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിൽ […]
Read more

മലയോര ഹൈവേ നിർമാണ സാമഗ്രികൾ മോഷ്ടിച്ചു; കാപ്പാ പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ

തൃശൂർ: മലയോര ഹൈവേ നിർമാണത്തിനായി എത്തിച്ച കമ്പിയും മറ്റ് നിർമാണ സാമഗ്രികളും മോഷ്ടിച്ച കേസിൽ കാപ്പാ പ്രതിയടക്കം മൂന്നുപേരെ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശി മിന്റോ,, വെറ്റിലപ്പാറ സ്വദേശികളായ ശരത് രാജ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. മിന്റോയെ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. പുതുക്കാട്, വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ എട്ടോളം കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വൈശേരി മേഖലയിൽ മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന സ്ഥലത്തുനിന്നാണ് നിർമാണ സാമഗ്രികൾ മോഷ്ടിച്ചതെന്നാണ് കേസ്. നിർമാണ […]
Read more

മദ്യം കൈവശം വെച്ചതിന് ബിഹാറിൽ അറസ്റ്റിലായത് നോയിഡ കൊലക്കേസ് പ്രതി

പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ അഞ്ചുലിറ്റർ മദ്യം കൈവശംവെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തയാൾ നോയിഡയിലെ കൊലക്കേസ് പ്രതിയെന്ന് കണ്ടെത്തി. കതിഹാറിൽ അറസ്റ്റിലായ രാമൻ രാജാണ് നോയിഡയിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. നോയിഡയിൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ രാമൻ രാജ് സ്വന്തം നാടായ കതിഹാറിലെത്തി ഒളിച്ചുകഴിയുകയായിരുന്നു. ഇതിനിടെയാണ് മദ്യം കൈവശംവെച്ചതിന് കതിഹാർ ടൗൺ പൊലീസ് ഇയാളെ പിടികൂടിയത്. നോയിഡയിലെ ‘ബറൗള നെസ്റ്റ് റെന്റൽ പനോരമ’ കെട്ടിടത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer