Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴയിൽ 82 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും കടത്താൻ ശ്രമം; രണ്ടുപേർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച അരിയും ഗോതമ്പും പൊലീസ് പിടികൂടി. 82 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പുമാണ് പിടിച്ചെടുത്തത്. ധാന്യങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്കെതിരെ കേസെടുത്തു.

ജില്ലയിലെ വിവിധ റേഷൻ കടകളിൽനിന്ന് ശേഖരിച്ച ധാന്യങ്ങൾ കാലടിയിലെ സ്വകാര്യ മില്ലിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പൊലീസിന് നൽകിയ മൊഴി. എന്നാൽ, സിവിൽ സപ്ലൈസ് ഗോഡൗണിൽനിന്ന് അനധികൃതമായി കടത്തിയ ധാന്യങ്ങളാണോ പിടിച്ചെടുത്തതെന്ന് പൊലീസിന് സംശയമുണ്ട്.

ജില്ലാ സപ്ലൈ ഓഫീസിൽനിന്നുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുക. ധാന്യങ്ങളുടെ ഉറവിടവും കടത്തുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix