ആലപ്പുഴയിൽ 82 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും കടത്താൻ ശ്രമം; രണ്ടുപേർക്കെതിരെ കേസ്
ആലപ്പുഴ: നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച അരിയും ഗോതമ്പും പൊലീസ് പിടികൂടി. 82 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പുമാണ് പിടിച്ചെടുത്തത്. ധാന്യങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്കെതിരെ കേസെടുത്തു. ജില്ലയിലെ വിവിധ റേഷൻ കടകളിൽനിന്ന് ശേഖരിച്ച ധാന്യങ്ങൾ കാലടിയിലെ സ്വകാര്യ മില്ലിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പൊലീസിന് നൽകിയ മൊഴി. എന്നാൽ, സിവിൽ സപ്ലൈസ് ഗോഡൗണിൽനിന്ന് അനധികൃതമായി കടത്തിയ ധാന്യങ്ങളാണോ പിടിച്ചെടുത്തതെന്ന് പൊലീസിന് സംശയമുണ്ട്. ജില്ലാ സപ്ലൈ ഓഫീസിൽനിന്നുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും […]
Read more