Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഔഷധിയിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം; നിഷേധിച്ച് ശോഭന ജോർജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും ഇതിന് തെളിവായി രേഖകളുണ്ടെങ്കിൽ പുറത്തുവിടണമെന്നും അവർ പറഞ്ഞു.

മുട്ടയും ചെമ്പരത്തിപ്പൂമൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോയെന്നും ശോഭന ജോർജ് ചോദിച്ചു. തനിക്കെതിരെ നിയമസഭയിൽ വ്യാജ ആരോപണം ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി വി.പി. സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയെന്നാണ് ശോഭന ജോർജിനെതിരായ ആരോപണം.

ഔഷധിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ചികിത്സയ്ക്കായി ഉപയോഗിച്ചതായി പറയുന്നുണ്ട്. ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയിലായിരുന്നു ചികിത്സയെന്നും ഇതിനായി സ്ഥാപനത്തിന്റെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ, ആരോപണങ്ങൾ പൂർണമായും നിഷേധിച്ച ശോഭന ജോർജ്, ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ വെല്ലുവിളിക്കുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix