Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

അരുണാചലിൽ ഡാം വിരുദ്ധ സമരം അക്രമാസക്തം; 40ലേറെ പൊലീസുകാർക്ക് പരിക്ക്

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഡാം വിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സംഘർഷം രൂക്ഷമായി. സമരവുമായി ബന്ധപ്പെട്ട് പൗരാവകാശ പ്രവർത്തകൻ എബോ മിലി, യുവജന നേതാക്കളായ ഒട്ടുൽ ജെറാങ്, തജോങ് തലോം എന്നിവരടക്കം പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷം നിയന്ത്രിക്കാൻ കേന്ദ്രസുരക്ഷാ സേനയെയും സംസ്ഥാനത്ത് വിന്യസിച്ചു. ഈസ്റ്റ് സിയാങ് ജില്ലയിലെ പാസിഘാട്ടിലാണ് പ്രതിഷേധം ആരംഭിച്ചത്. സമരത്തിനിടെ ദേശീയ ജലവൈദ്യുത കോർപ്പറേഷന്റെ പ്രാദേശിക ഓഫീസിനും നിരവധി വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. പാസിഘാട്ട് പൊലീസ് സ്റ്റേഷനു […]
Read more

ഡയാലിസിസിനായി വീട്ടുകാർ പുറത്തുപോയി; വീട്ടിൽ കയറി സ്വർണവും പണവും കവർന്ന 21കാരൻ പിടിയിൽ

മലപ്പുറം: രോഗിയെ ഡയാലിസിസിനായി ആശുപത്രിയിൽ കൊണ്ടുപോയ സമയം വീട്ടിൽ കയറി സ്വർണവും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി എകരൂർ പൂനൂർ സ്വദേശി അനന്തു ബി.എം (21) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് ഇയാൾ മോഷ്ടിച്ചതെന്നാണ് പരാതി. കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് പിന്നിലെ തൈത്തോട്ടത്തിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ആയുർവേദ ഉഴിച്ചിൽ പഠനത്തിനായി ഒന്നര മാസത്തോളമായി അനന്തു കൊണ്ടോട്ടിയിൽ താമസിച്ചുവരികയായിരുന്നു. […]
Read more

പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണം ശക്തമാക്കി മുഹമ്മദ് ഷമ്മാസ്; ശബ്ദസന്ദേശവും വാട്സ്ആപ്പ് ചാറ്റും പുറത്തുവിട്ടു

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണം ശക്തമാക്കി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ കമ്പനി എം.ഡി മുഹമ്മദ് ആസിഫിന്റെ ശബ്ദസന്ദേശവും വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും ഷമ്മാസ് പുറത്തുവിട്ടു. അതേസമയം, അഴിമതി നടത്തിയെന്ന ആരോപണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ നിഷേധിച്ചു. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ബിനോയ് കുര്യനായിരുന്നു വൈസ് പ്രസിഡന്റ്. ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരണത്തിനായി കോംപ്ലിമെന്ററി ബാഗുകൾ […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് കുരുക്കായി മൂന്നാം പ്രതി ജോയലിന്‍റെ ശബ്ദസന്ദേശം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവിനെതിരായ അന്വേഷണത്തിൽ നിർണായകമായി സഹയാത്രികൻ ജോയലിന്റെ ശബ്ദസന്ദേശം. അപകടദിവസം സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിൽ മദ്യപാനത്തെക്കുറിച്ചും കാർ അമിതവേഗത്തിലായിരുന്നുവെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ ജില്ലാ കോടതി ബുധനാഴ്ച വിധി പറയും. അപകടദിവസം രാവിലെ 9.25നാണ് ജോയൽ സുഹൃത്തിന് ശബ്ദസന്ദേശം അയച്ചത്. തലേന്ന് രാത്രി ബാറിൽ കയറി മദ്യപിച്ചതായും പിന്നീട് അമിതവേഗത്തിൽ കാറിൽ യാത്ര ചെയ്തതായും സന്ദേശത്തിൽ […]
Read more

കട്ടിലിനുള്ളിൽ രഹസ്യ അറ; 47 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന 47 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. പുല്ലുകുളങ്ങര സ്വദേശി വിനീഷ് (47) ആണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ പിടിയിലായത്. പ്രദേശത്ത് ഏറെ നാളായി ഇയാൾ നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തിവരികയായിരുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. നേരത്തെയും പലതവണ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നെങ്കിലും മദ്യം കണ്ടെത്താനായിരുന്നില്ല. ഇന്ന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ നിന്ന് […]
Read more

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയ സംഭവത്തിൽ നടപടി. കാർഡുകളിൽ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസന്റ് സേവ്യറെ സസ്പെൻഡ് ചെയ്തു. സീതത്തോട് മെഡിക്കൽ ഓഫീസറാണ് നടപടി സ്വീകരിച്ചത്. സീതത്തോട്ടിലെ അമ്മ ക്ലിനിക് വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിലാണ് ഡോക്ടർ ഒപ്പിട്ടതെന്നാണ് കണ്ടെത്തൽ. ആളുകളെ നേരിൽ കാണുകയോ ആരോഗ്യപരിശോധന നടത്തുകയോ ചെയ്യാതെ പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. […]
Read more

സൈനിക രഹസ്യങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറി; മുൻ കരസേനാ ക്യാപ്റ്റൻ അറസ്റ്റിൽ

വെല്ലൂർ: സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് വാട്‌സ്ആപ്പിലൂടെ കൈമാറിയെന്ന കേസിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം സ്വദേശിയായ ബാബു പി (52) ആണ് അറസ്റ്റിലായത്. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ബാബു 2025-ൽ വിരമിച്ചിരുന്നു. ആയുധങ്ങൾ, സൈനിക വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ വനിതാ സുഹൃത്തിന് കൈമാറിയതെന്നാണ് ആരോപണം. ഒരു വർഷം മുമ്പാണ് ഇരുവരും സൗഹൃദത്തിലായത്. യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ബാബു പങ്കുവെച്ചിരുന്നതായി അന്വേഷണ […]
Read more

ചേരാനെല്ലൂർ വാഹനാപകടം; ജഡ്ജിക്കെതിരെ കേസെടുത്തു; 17കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്

കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹന ഉടമയും 17കാരന്റെ പിതാവുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് നടപടി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് കോടതിയിൽ അപേക്ഷ നൽകും. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക. അപകടമുണ്ടാക്കിയ 17കാരൻ സ്ഥിരമായി കാർ ഓടിക്കുന്നയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നും പൊലീസ് പറയുന്നു. അപകടത്തിന് മുമ്പ് […]
Read more

‘ദീപ സാമ്പത്തിക തട്ടിപ്പ് നടത്തി, ശ്യാംജിത്ത് ശമ്പളം കൈപ്പറ്റി’; വൗച്ചറുകൾ പുറത്തുവിട്ട് വൈദേകം മാനേജ്‌മെൻ്റ്

കണ്ണൂർ: ഇ.പി. ജയരാജന്റെ സഹോദരിയുടെ മകൻ ശ്യാംജിത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി വൈദേകം റിസോർട്ട് മാനേജ്മെന്റ്. ശ്യാംജിത്തിന്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന വാദം തെറ്റാണെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാലാണ് ദീപയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും മാനേജ്മെന്റ് വ്യക്തമാക്കി. പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നാണ് വൈദേകം മാനേജ്മെന്റിന്റെ ആരോപണം. ഇതിന് തെളിവായി വൗച്ചറുകളും പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) […]
Read more

ചേരാനല്ലൂർ വാഹനാപകടം; 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ചതിന് ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്ന് പൊലീസ്. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിന് മുമ്പ് 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഞായറാഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix