Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്; ഡോക്ടർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡുകൾ നൽകിയ സംഭവത്തിൽ നടപടി. കാർഡുകളിൽ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസന്റ് സേവ്യറെ സസ്പെൻഡ് ചെയ്തു. സീതത്തോട് മെഡിക്കൽ ഓഫീസറാണ് നടപടി സ്വീകരിച്ചത്. സീതത്തോട്ടിലെ അമ്മ ക്ലിനിക് വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിലാണ് ഡോക്ടർ ഒപ്പിട്ടതെന്നാണ് കണ്ടെത്തൽ. ആളുകളെ നേരിൽ കാണുകയോ ആരോഗ്യപരിശോധന നടത്തുകയോ ചെയ്യാതെ പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. […]
Read more

സൈനിക രഹസ്യങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറി; മുൻ കരസേനാ ക്യാപ്റ്റൻ അറസ്റ്റിൽ

വെല്ലൂർ: സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് വാട്‌സ്ആപ്പിലൂടെ കൈമാറിയെന്ന കേസിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം സ്വദേശിയായ ബാബു പി (52) ആണ് അറസ്റ്റിലായത്. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ബാബു 2025-ൽ വിരമിച്ചിരുന്നു. ആയുധങ്ങൾ, സൈനിക വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ വനിതാ സുഹൃത്തിന് കൈമാറിയതെന്നാണ് ആരോപണം. ഒരു വർഷം മുമ്പാണ് ഇരുവരും സൗഹൃദത്തിലായത്. യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ബാബു പങ്കുവെച്ചിരുന്നതായി അന്വേഷണ […]
Read more

ചേരാനെല്ലൂർ വാഹനാപകടം; ജഡ്ജിക്കെതിരെ കേസെടുത്തു; 17കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്

കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹന ഉടമയും 17കാരന്റെ പിതാവുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് നടപടി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് കോടതിയിൽ അപേക്ഷ നൽകും. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക. അപകടമുണ്ടാക്കിയ 17കാരൻ സ്ഥിരമായി കാർ ഓടിക്കുന്നയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നും പൊലീസ് പറയുന്നു. അപകടത്തിന് മുമ്പ് […]
Read more

‘ദീപ സാമ്പത്തിക തട്ടിപ്പ് നടത്തി, ശ്യാംജിത്ത് ശമ്പളം കൈപ്പറ്റി’; വൗച്ചറുകൾ പുറത്തുവിട്ട് വൈദേകം മാനേജ്‌മെൻ്റ്

കണ്ണൂർ: ഇ.പി. ജയരാജന്റെ സഹോദരിയുടെ മകൻ ശ്യാംജിത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി വൈദേകം റിസോർട്ട് മാനേജ്മെന്റ്. ശ്യാംജിത്തിന്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന വാദം തെറ്റാണെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാലാണ് ദീപയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും മാനേജ്മെന്റ് വ്യക്തമാക്കി. പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നാണ് വൈദേകം മാനേജ്മെന്റിന്റെ ആരോപണം. ഇതിന് തെളിവായി വൗച്ചറുകളും പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) […]
Read more

ചേരാനല്ലൂർ വാഹനാപകടം; 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ചതിന് ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്ന് പൊലീസ്. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അപകടത്തിന് മുമ്പ് 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഞായറാഴ്ച […]
Read more

ചേരാനല്ലൂർ വാഹനാപകടം; ‘കാർ ഓടിച്ചത് ആഗ്രഹം കൊണ്ട്, വാഹനം ഇറക്കിയത് വീട്ടുകാർ അറിയാതെ’;17കാരന്റെ മൊഴി പുറത്ത്

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച 17കാരന്റെ മൊഴി പുറത്ത്. കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ വാഹനം പുറത്തെടുത്തതെന്നാണ് കൗമാരക്കാരൻ പൊലീസിന് നൽകിയ മൊഴി. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡിലുണ്ടായിരുന്ന സ്കൂട്ടർ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും മൊഴിയിൽ പറയുന്നതായാണ് വിവരം. അപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (56) ആണ് മരിച്ചത്. ആലുവയിലെ ഫ്ലാറ്റിൽനിന്ന് വീട്ടുകാരറിയാതെ ജഡ്ജിയുടെ മകനായ 17കാരൻ ബെൻസ് കാറുമായി പുറത്തുപോകുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു […]
Read more

ജർമ്മനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈത്തിൽ യുവതിക്ക് നഷ്ടമായത് 1,000 ദിനാർ

കുവൈത്ത് സിറ്റി: ജർമ്മനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കുവൈത്തിൽ താമസിക്കുന്ന ഫിലിപ്പീൻസ് സ്വദേശിനിയിൽ നിന്ന് 1,000 കുവൈത്ത് ദിനാർ തട്ടിയെടുത്തതായി പരാതി. പണം കൈപ്പറ്റിയതിന് പിന്നാലെ റിക്രൂട്ട്മെന്റ് സ്ഥാപനം ഓഫീസ് അടച്ചുപൂട്ടിയെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ആകർഷകമായ ശമ്പളത്തിൽ ജോലി ലഭ്യമാക്കുമെന്ന പരസ്യം കണ്ടാണ് യുവതി റിക്രൂട്ട്മെന്റ് സ്ഥാപനവുമായി ബന്ധപ്പെട്ടത്. ഏകദേശം രണ്ട് മാസം മുമ്പ് സ്ഥാപനത്തിന്റെ ഓഫീസിലെത്തിയപ്പോൾ ജർമ്മനിയിൽ ജോലി ശരിയാക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതായാണ് വിവരം. ജോലിക്കുള്ള […]
Read more

ഥാറും ബൈക്കും ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി മർദിച്ചു; ഭർത്താവിനെതിരെ പരാതി

ലുധിയാന: മഹീന്ദ്ര ഥാറും ബൈക്കും ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. റിതിഷ് ശർമ ഭാര്യ ട്വിങ്കിളിനെ വീട്ടിൽനിന്ന് തലമുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മർദിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒക്ടോബർ 21നാണ് സംഭവം നടന്നത്. ട്വിങ്കിളിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ റിതിഷിനെ പിടിച്ചുമാറ്റി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ട്വിങ്കിൾ പൊലീസിൽ പരാതി നൽകി. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായി കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് ആരോഗ്യ മേഖലയിലെ […]
Read more

വി എം സുധീരനെതിരായ വ്യാജവാർത്ത; തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. അക്കു അക്ബർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് നടപടി. കെപിസിസിയുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടെന്ന തരത്തിലായിരുന്നു വ്യാജവാർത്ത പ്രചരിപ്പിച്ചത്. ‘ഫാൻസ് ഓഫ് കൈരളി ടിവി’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ വാർത്ത പോസ്റ്റ് ചെയ്തത്. വ്യാജവാർത്ത പ്രചരിച്ചതിന് പിന്നാലെ സുധീരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്തത്.
Read more

പുന്നപ്രയിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം; ഓട്ടോറിക്ഷ അടിച്ചുതകർത്തു, കൃഷിയും നശിപ്പിച്ചു

അമ്പലപ്പുഴ: പുന്നപ്രയിൽ രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. വിധവയായ വീട്ടമ്മയുടെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ അടിച്ചുതകർത്ത അക്രമികൾ സമീപത്തെ പുരയിടത്തിലെ കൃഷികളും നശിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കക്ക കൂനാഞ്ഞലിക്കൽ ഷെഹ്നയുടെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ തകർത്തത്. രണ്ട് പെൺമക്കളുടെ അമ്മയായ ഷെഹ്ന ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായ വാഹനം തകർത്തതോടെ ഇവർ പ്രതിസന്ധിയിലായി. ഇതേ രാത്രി സമീപവാസിയായ കാക്കരിയിൽ ജോൺകുട്ടിയുടെ പുരയിടത്തിലെ ചേമ്പ് ഉൾപ്പെടെയുള്ള കൃഷികളും അക്രമികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix