Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൈനിക രഹസ്യങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറി; മുൻ കരസേനാ ക്യാപ്റ്റൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെല്ലൂർ: സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് വാട്‌സ്ആപ്പിലൂടെ കൈമാറിയെന്ന കേസിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം സ്വദേശിയായ ബാബു പി (52) ആണ് അറസ്റ്റിലായത്. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ബാബു 2025-ൽ വിരമിച്ചിരുന്നു.

ആയുധങ്ങൾ, സൈനിക വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ വനിതാ സുഹൃത്തിന് കൈമാറിയതെന്നാണ് ആരോപണം. ഒരു വർഷം മുമ്പാണ് ഇരുവരും സൗഹൃദത്തിലായത്. യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ബാബു പങ്കുവെച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ (ഡി.ആർ.ഡി.ഒ) ഒരു പദ്ധതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തിയാണ് യുവതി ബാബുവിനെ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടത്. പദ്ധതിയുടെ ആവശ്യങ്ങൾക്കെന്ന വ്യാജേന സൈനിക വിവരങ്ങൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

യുവതിയുടെ യഥാർഥ വ്യക്തിത്വം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവർ വിദേശവനിതയാണോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. യുവതിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണമില്ലെന്ന് പൊലീസ് അറിയിച്ചു.

സംശയം തോന്നിയ ഉദ്യോഗസ്ഥർ കേന്ദ്ര അന്വേഷണ ഏജൻസികളെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) മൊബൈൽ നമ്പറുകൾ നിരീക്ഷിച്ചതിൽ നിന്ന് തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ കൈമാറിയതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ ശനിയാഴ്ച രാത്രി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി റിമാൻഡ് ചെയ്ത ഇയാൾ നിലവിൽ വെല്ലൂർ സെൻട്രൽ ജയിലിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix